-
കഴുത
- നാ.
-
ചുമട്ടുകാരൻ
-
കുതിരവർഗത്തിൽപ്പെട്ട ചെറിയ ഒരു മൃഗം
-
മൂഢൻ, മടയൻ, ഒന്നിനും കൊള്ളാത്തവൻ. (പ്ര.) കഴുതമാടൻ = വിരൂപി, സൗന്ദര്യമില്ലാത്തവൻ. (പ്ര.) കഴുതക്കാൽ പിടിക്കുക = അപമാനകരമായി ആശ്രയിക്കുക
-
കഴുത്
- നാ.
-
പിശാച്
-
വണ്ട്
-
കാവൽമാടം
-
കഴുത്ത്
- നാ.
-
ഉടലും തലയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം, ഊട്ടി. (പ്ര.) കഴുത്തിൽ കെട്ടിയിടുക = (ഇഷ്ടമില്ലാത്തതു നിർബന്ധിച്ചു ചെയ്യിക്കുക). കഴുത്തോളം (ക്രമത്തിലധികം)
-
ചെടികളുടെ ഇളംതല, തലപ്പ്
-
കുപ്പിയുടെയും മറ്റും വാവട്ടത്തിനു തൊട്ടുതാഴെയുള്ള വണ്ണംകുറഞ്ഞഭാഗം. ഉദാ: കുപ്പിയുടെ കഴുത്ത്
-
കുപ്പായങ്ങളിലും മറ്റും തലകടത്താനുള്ള തുറന്ന ഭാഗം