-
കാണി3
- നാ.
-
ഒരു പഴയ നാണയം
-
ഒന്നിൻറെ എൺപതിലൊരുഭാഗം
-
അൽപം (ദ്രവ്യം, സ്ഥലം)
-
നിലം, ഭൂമി
-
നിലത്തിൻറെ ഒരളവ്
-
ഒരു ഭാരയളവ്
-
പരമ്പരാവകാശം, കൈവശാവകാശം
-
കാണി2
- വ്യാക.
-
കാണുക എന്ന ക്രിയയുടെ വിധായകരൂപത്തിൽ നിന്നുണ്ടായ ഒരു അനുപ്രയോഗം. വന്നുകാണി, പൊയ്ക്കാണി ഇത്യാദി. "ക"കാരം ലോപിച്ച് വന്നാണി, പോയാണി, കുടിച്ചാണി എന്നിങ്ങനെയും രൂപം
-
കാണി1
- നാ.
-
കണ്ണ്
-
ദാനം
-
കാണുന്നവൻ, കാഴ്ചക്കാരൻ
-
കാണിക്ക, കാഴ്ച
-
തോക്കിൻ കുഴലിൻറെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ചെറിയ അടയാളം (ഈ ആണിയും ലക്ഷ്യവും ഒരേ രേഖയിൽ വരുമ്പോഴാണ് ഉന്നം ശരിയാകുന്നത്)
-
ഒരടയാളം
-
കാണി9
- നാ.
-
ഒരിനം തയ്യൽ
-
കാണി8
- നാ.
-
തെയ്യക്കോലത്തിൻറെ ഉടുത്തുകെട്ടിനുള്ള ഉപകരണം
-
കാണി7
- നാ.
-
മുളയുടെ മുട്ട്, മുളയുടെ ചുവട്ടിൽനിന്നുണ്ടാകുന്ന ചിനപ്പ്
-
കാണി6
- നാ.
-
ഒരുജാതി ചെടി, പൊന്നങ്കാണി
-
കാണി5
- അവ്യ.
-
ഇല്ല എന്ന അർത്ഥത്തിൽ പ്രയോഗം (പണിയർ, വയനാട്ടിലെ പുലയർ എന്നിവരുടെ ഭാഷയിൽ)
-
കാണി4
- നാ.
-
= കാണിക്കാരൻ
-
കാണിക്കാരുടെ ഗ്രാമം
-
വയനാടൻ പ്രദേശങ്ങളിലെ അടിയാന്മാരുടെ മൂപ്പൻ, പ്രധാനി
-
കണി1
- നാ.
-
രാവിലെ ഉണർന്ന് ആദ്യമായി കാണുന്ന കാഴ്ച, ശുഭദർശനം