-
കാളാൻ
- നാ.
-
ചാണകക്കുഴിയിൽ കാണുന്ന ഒരിനം വലിയ പുഴു, കുണ്ടളപ്പുഴു
-
കാളൻ1
- നാ.
-
കറുത്തനിറമുള്ളവൻ
-
മഹാശാസ്താവിൻറെ സേനാപതി
-
കാളൻ2
- നാ.
-
മോരുകുറുക്കിയുണ്ടാക്കുന്ന ഒരു പുളിച്ച കറി
-
കേളൻ2
- നാ.
-
ഒരു പുരുഷനാമം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല. (പഴ.)
-
കോളണി, കോളനി
- നാ.
-
ഒരു സാമ്രാജ്യശക്തിയുടെ അധീനതയിലുള്ള മറ്റൊരു രാജ്യം, പുത്രികാരാജ്യം
-
ഒരു സംഘം ആളുകൾ കുടിയേറിപ്പാർത്ത സ്ഥലം
-
ചേരി
-
ഒരേജാതിയിൽപ്പെട്ട പ്രാണികൾ ഒരുമിച്ചു ജീവിക്കുന്നത്
-
ഗാളിനി
- നാ.
-
ഗാലിനി
-
കള്ളൻ
- നാ.
-
ഒരിനം സ്രാവ്
-
കള്ളംപറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവൻ, കക്കുന്നവൻ, മോഷ്ടാവ്. കള്ളനും ശിപായിയും കളി = കുട്ടികളുടെ ഒരു കളി. "കള്ളനെ കാവൽ ഏൽപ്പിക്കുക" (പഴ.)
-
വഞ്ചകൻ, ചതിയൻ, കൗശലക്കാരൻ
-
ജോലിചെയ്യുന്നതിൽ സൂത്രമോ മടിയോ കാണിക്കുന്നവൻ. ഉദാ: വേലക്കള്ളൻ
-
താക്കോൽകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴിൽ ഘടിപ്പിക്കുന്ന ലോഹക്കഷണം
-
തോക്കിൻറെ കാഞ്ചിയെ നിയന്ത്രിക്കുന്ന ഒരു ഉപകരണം, അതിൻറെ ചലനംകൊണ്ട് വെടിപൊട്ടുന്നതിനെ നിയന്ത്രിക്കാം. ഉദാ: കള്ളനില്ലാത്തോക്ക്
-
വ്യാജവസ്തു
-
പരുവിൻറെയും ചിരങ്ങിൻറെയും അകത്ത് പഴുപ്പ് കല്ലിച്ച് ആണിപോലുണ്ടാകുന്നത്
-
വറുക്കുകയോ പുഴുങ്ങുകയോ ചെയ്യുമ്പോൾ വേകാതെകിടക്കുന്ന ധാന്യമണി
-
ഗോളൻ
- നാ.
-
ഗോളകൻ
-
കൂളൻ
- നാ.
-
കൗളൻ, മുണ്ടം
-
പോത്തിങ്കന്ന്, നല്ല ചൊടിയുള്ള പോത്ത്
-
വീട്ടിൽ
-
ഒന്നിനും കൊള്ളാത്തവൻ, തെമ്മാടി, കൂളത്തരം = കൊള്ളരുതായ്മ, തെമ്മാടിത്തം
-
ഒരിനം ചെറുപക്ഷി, പനങ്കൂളൻ
-
കേളൻ1
- നാ.
-
തോഴൻ, സ്നേഹിതൻ
-
എത്രതിന്നാലും മതിയാകാത്തവൻ