1. കിളി1

    1. -
    2. "കിളിക്കുക" എന്നതിൻറെ ധാതുരൂപം.
  2. കിളി2

    1. നാ.
    2. ഒരുതരം പക്ഷി. ഇതിന് മനുഷ്യശബ്ദം അനുകരിക്കുവാൻ കഴിവുണ്ട്, പച്ചനിറമുള്ളത് തത്ത
    3. പക്ഷി, പാവ
    4. കിളിത്തട്ടുകളിയിലെ പ്രധാനകളിക്കാരൻ
    5. ബസ്സിലെയും മറ്റും ക്ലീനർ
  3. കീളി

    1. വി.
    2. തീരെ മൂക്കാത്ത. ഉദാഃ കീളിപ്പപ്പയ്ങ്ങാ, മൂക്കാത്ത അടയ്ക്ക
  4. കൾ4

    1. നാ.
    2. കള്ള്
  5. കാൾ1

    1. -
    2. "കാളുക" എന്നതിൻറെ ധാതുരൂപം.
  6. കാള1

    1. നാ.
    2. കന്നുകാലിയിനത്തിൽപ്പെട്ട ഒരു വളർത്തുമൃഗം, പശുവർഗത്തിലെ ആൺ. ഉപയോഗത്തിലുള്ള വ്യത്യാസമനുസരിച്ച് വിത്തുകാള, വണ്ടിക്കാള, പൊതിക്കാള, കെട്ടുകാള, കോവിൽക്കാള എന്നു പലപേരുകൾ
    1. പ്ര.
    2. കാളചേർക്കുക, കാളയ്ക്കുകെട്ടുക = ഇണചേർക്കുക
    3. കാളഏൽക്കുക = ചനയുണ്ടാവുക
    4. കാളകളിക്കുക = (1. കുട്ടികളുടെ ഒരുതരം കളി, 2. വേലചെയ്യാതെ കളിച്ചുനടക്കുക.), 5. (പ്ര.) കാളകെട്ട് = ഒരു വഴിപാട്. ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കാളയുടെ രൂപം ഉണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ടു പ്രദക്ഷിണം ചെയ്യുന്ന കർമം
    5. "കാളപെറ്റെന്നുകേട്ടാൽ കയറെടുക്കുക" = കാര്യത്തിൻറെ സൂക്ഷ്മസ്ഥിതി മനസ്സിലാക്കാതെ പ്രവർത്തിക്കാൻ തുടങ്ങുക. "കാളപോയ വഴിക്കു കയറും പോകു", "കാളനിനച്ചസ്ഥലത്തു തൊഴുത്തുകെട്ടുക" (പഴ.). കാളകിടക്കും കയറോടും (കടങ്കഥ)
    6. (ആല) മര്യാദയില്ലാത്തവൻ, അപരിഷ്കൃതൻ, കാളയെപ്പോലെ അകഞ്ഞുനടക്കുന്നവൻ, സ്ത്രീകളിൽ അത്യാസക്തിയുള്ളവൻ, ഭോഷൻ, വിവേകം ഇല്ലാത്തവൻ
  7. അകലേബരൻ, -കളേ-

    1. നാ.
    2. ശരീരം ഇല്ലാത്തവൻ, കാമദേവൻ
  8. കിഴവൻ, കിള-

    1. നാ.
    2. അധികം വയസ്സുചെന്നവൻ
    3. തലവൻ, ഭൂസ്വത്തുടമസ്ഥൻ, പ്രഭു, അധികാരി
  9. കള3

    1. വി.
    2. മനോഹരമായ
    3. മധുരവും അസ്പഷ്ടവുമായ, അവ്യക്തമധുരമായ (കുഞ്ഞുങ്ങളുടെയും മറ്റും വാക്കുപോലെ)
    4. മൃദുവായ, കേൾക്കാൻ ഇമ്പമുള്ള
    5. വ്യക്തമല്ലാത്ത, ഇടറുന്ന
    6. ശബ്ദിക്കുന്ന, കിലുങ്ങുന്ന
    7. ദുർബലമായ
    8. അസംസ്കൃതമായ
  10. അത്തിക്കള്ള് -കൾ

    1. നാ.
    2. അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക