-
കുട1
- "കുടയുക" എന്നതിൻറെ ധാതുരൂപം.
-
കുട2
- വളഞ്ഞ
-
കുട3
- വെയിലും മഴയും ഏൽക്കാതിരിക്കാൻ തലയ്ക്കുമുകളിൽ പിടിക്കുന്ന ഒരു ഉപകരണം
- രാജചിഹ്നങ്ങളിൽ ഒന്ന്, വെൺകൊറ്റക്കുട
- ദേവവിഗ്രഹങ്ങൾ എഴുന്നള്ളിക്കുമ്പോൾ ഉപയോഗിക്കുന്ന കുട, മുത്തുക്കുട
- കുടയുടെ ആകൃതിയിലുള്ളത് (മെതിയടിയുടെയും മറ്റും കുമിഴ്, ഒട്ട്, കൊണ്ട തുടങ്ങിയവ) ഉദാഃ ആണിയുടെ കുട
- മണിബന്ധത്തിലും കാൽക്കുഴയിലും മുഴച്ചുനിൽക്കുന്ന അസ്ഥിഭാഗം
- കുടക്കീഴാക്കുക = അധീനതയിലാക്കുക, സമ്രക്ഷിക്കുക
-
കുടാക്ക്, ഗുഡാ-
- ഹുക്കാവലിക്കാനുപയോഗിക്കുന്ന പാത്രം
- ഹുക്ക
-
കൂട1
- ചൂരൽ ഓല മുളഞ്ചീളി മുതലായവകൊണ്ടു നെയ്തുണ്ടാക്കുന്ന ഉപകരണം, (സാധനങ്ങൾ ഇട്ടുവയ്ക്കുന്നതിനുപയോഗം) ചെറിയവല്ലം
- തേങ്ങായും മറ്റും സംഭരിച്ചുവയ്ക്കുന്ന ചെറിയ പുര, തേങ്ങാപ്പുര
-
കൂട2
- കൂടെ
-
കൂട3
- അസത്യമുള്ള, വ്യാജമായ. കൂടകരണം = കള്ളപ്രമാണം
- ചലിക്കാത്ത, ഉറപ്പുള്ള
- ഉന്തിനിൽക്കുന്ന
-
കൂടാ
- നിഷേധരൂപം. ഉദാ: ചെയ്തുകൂടാ, പറഞ്ഞുകൂടാ.
-
കൂട്
- "കൂടുക" എന്നതിൻറെ ധാതുരൂപം.
-
കൂട്
- കാരാഗൃഹം
- പക്ഷികൾ സ്വയം നിർമിക്കുന്നതോ വളർത്തുന്ന പക്ഷികൾക്കായി ഉടമസ്ഥൻ നിർമിക്കുന്നതോ ആയ വാസസ്ഥാനം
- മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാനുള്ള സ്ഥലം, ഉദാ: കടുവാക്കൂട്
- ഇഴജന്തുക്കളെയും മറ്റും പിടിച്ച് സൂക്ഷിക്കുന്നതിൻ ഉപയോഗിക്കുന്ന മൂടിയുള്ള വട്ടി
- ചെറുപ്രാണികളുടെ പാർപ്പിടം, ഉദാ: കടന്നൽക്കൂട്