1. കുട്ടം1

    1. നാ.
    2. ഗുണകം
  2. കുട്ടം2

    1. നാ.
    2. കായൽ
    3. താഴ്ച
    4. വലയുടെ ഉൾഭാഗം
    5. കുട്ടനാട്
  3. കുട്ടം3

    1. നാ.
    2. ബഹളം
    3. വീടുകളുടെ കൂട്ടം
  4. കൂട്ടം

    1. നാ.
    2. വർധന, ആധിക്യം
    3. കൂടിച്ചേർന്നത്, ക്രമമൊന്നും കൂടാതെ തിങ്ങിക്കൂടിയത്, സമൂഹം
    4. നിരവധി എണ്ണം, കൂമ്പാരം (പ്ര.) കൂട്ടമായി, കൂട്ടമേ = ഒന്നും ശേഷിപ്പിക്കാതെ, മുഴുവനായി, സമൂഹമായി
    5. സമാജം, സമ്മേളനം, ഉദാ: നാട്ടുക്കൂട്ടം, കൂട്ടക്കുറ = ഒരു സംഘം സമ്മേളിക്കുമ്പോൾ ചില അംഗങ്ങൾ ഹാജരാകായ്ക, കോറം തികയായ്ക (പ.മ.)
    6. ഗോത്രം, വംശം, വർഗം
    7. വഴക്ക്, തർക്കം, ശണ്ഠ
    8. കുഴപ്പം, ബഹളം, കൂട്ടവും കുറിയും = ബഹളവും വഴക്കും, വാക്കേറ്റം
    9. ഇനം, തരം
    10. കാര്യം, സംഗതി
    11. ചിട്ടി
    12. മാതിരി, മട്ട്, പെരുമാറ്റം, രീതി
    13. വകവയ്ക്കൽ, കൂട്ടാക്കൽ, കൂസൽ, (പ്ര.) കൂട്ടം കൂടുക = 1. ബഹളം ഉണ്ടാകുക, ശണ്ഠ കൂടുക
    14. യോഗംചേരുക, സമ്മേളിക്കുക, കൂട്ടം തെറ്റുക, -പിരിയുക, -വിടുക = സംഘത്തിൽനിന്നു വേർപെട്ടുപോവുക, ഒറ്റതിരിയുക
  5. കൂട്ടം4

    1. നാ.
    2. കുഷ്ഠരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക