1. കുതം2

    1. നാ.
    2. ഗുദം (ഗ്രാമ്യം)
  2. കുതം3

    1. നാ.
    2. തുമ്മൽ
  3. കുതം1

    1. നാ.
    2. കുതി, ചാട്ടം, കുതിക്കാൻ ആഞ്ഞുനിൽക്കൽ
    3. കഴിവ്
    4. ബലം. ഉദാഃ തോണിക്കു കുതമുണ്ട്
    5. സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്
    6. ക്രമം, യോജിപ്പ്, ചേർച്ച. ഉദാഃ തമ്മിൽക്കെട്ടുവാൻ കുതമുണ്ട്
    7. കുതികാൽ, ഉപ്പൂറ്റി, പാദത്തിൻറെ പിൻ ഭാഗം
  4. ഗൂഥം

    1. നാ.
    2. മലം
  5. ഗുദം

    1. നാ.
    2. മലദ്വാരം
  6. ഗുദാം

    1. നാ.
    2. പണ്ടകശാല
    3. കാറ്റുംവെളിച്ചവും കടക്കാത്ത താമസസ്ഥലം
  7. കുഥ, കുഥം

    1. നാ.
    2. ആനയുടെയും മറ്റും പുറത്തിടുന്ന ചായമ്പിടിപ്പിച്ച തുണി, വർണക്കംബളം, ചെമ്പാരിപ്പടം
    3. രത്നക്കംബളം
    4. കുശ, വെളുത്തദർഭ
    5. പുരാണപ്രസ്തുതമായ ഒരുദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക