1. കുതിര

    1. നാ.
    2. ഒരു മൃഗം
    3. കുതിരപ്പട
    4. ശീലക്കുട നിവർത്തിനിർത്താനും മടക്കിയാൽ നിവർന്നുപോകാതിരിക്കാനുമായി ഘടിപ്പിച്ചിട്ടുള്ള രണ്ടുവില്ലുകളിൽ ഓരോന്നും
    5. ഫിഡിൽക്കമ്പികൾക്കിടയിൽ വയ്ക്കുന്ന ചെറിയ തടിക്കഷണം
    6. കാളവണ്ടി അഴിച്ചുവയ്ക്കുമ്പോൾ വണ്ടിയുടെ മുൻതല ഉയർത്തിനിറുത്തുന്നതിനു കോലുമരത്തിൻറെ മുമ്പിൽ അടിഭാഗത്തു ചേർത്തിരിക്കുന്ന തടികൊണ്ടുണ്ടാക്കിയ താങ്ങ്
    7. കായികാഭ്യാസികൾ ചാട്ടം പരിശീലിക്കാൻ ഉപയോഗിക്കുന്ന തടികൊണ്ടു നിർമിക്കുന്നതും ആവശ്യാനുസരണം നീക്കാവുന്നതുമായ ഒരുപകരണം
    8. ചതുരംഗത്തിലെ ഒരു കരുവിൻറെ പേര് (പ്ര.) കുതിര-കയറുക, -കേറുക = കീഴ്പ്പെടുത്തിനിയന്ത്രിക്കുക, ദുരധികാരം നടത്തുക, വിഷമിപ്പിക്കുക. കുതിരകെട്ട് = മധ്യതിരുവിതാങ്കൂറിലെ പലക്ഷേത്രങ്ങളിലും (പ്രത്യേകിച്ചു ഭഗവതിക്ഷേത്രങ്ങളിൽ) ഉത്സവത്തോടനുബന്ധിച്ചു കുതിരയുടെ രൂപം കെട്ടിയുണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി ആളുകൾ ക്ഷേത്രത്തിൽ കൊണ്ടുവന്നു കാഴ്ചവയ്ക്കുന്നത്. കുതിരക്കണ്ണട = കുതിരയുടെ നോട്ടം പാർശ്വങ്ങളിലേക്കു പതിക്കാതിരിക്കാൻവേണ്ടി അതിൻറെ കണ്ണുകൾക്കിരുവശവും വച്ചുകെട്ടുന്ന തോലുകൊണ്ടുള്ള ഉപകരണം. കുതിരയെടുപ്പ് = ചിലക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ചുനടത്തുന്ന ഒരു ചടങ്ങ്. കുതിരയുടെ രൂപംകെട്ടിയുണ്ടാക്കി ആളുകൾ കൂട്ടം ചേർന്ന് അതെടുത്ത് ആഘോഷസമേതം ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക