1. കുത്ത്

    1. -
    2. നാമരൂപം.
  2. കുത2

    1. നാ.
    2. ഏതെങ്കിലും കൊള്ളിക്കാനോ ഉറപ്പിക്കാനോവേണ്ടി നിരപ്പിൽനിന്നു താഴ്ത്തിയുണ്ടാക്കുന്ന പൊഴി, കുതഞ്ഞതുപോലുള്ള അടയാളം. ഉദാഃ വില്ലിൻറെ കുത, തുലാത്തിലെ കുത
    3. തെങ്ങിലും മറ്റും ചവിട്ടിക്കയറാൻ വെട്ടിയുണ്ടാക്കിയ പഴുത്
    4. കിണറിൻറെ തൊടി (പടി)
  3. കുത3

    1. നാ.
    2. കുതി, ചാട്ടം
    3. ഉപ്പൂറ്റി
  4. കുത1

    1. -
    2. "കുതയുക" എന്നതിൻറെ ധാതുരൂപം.
  5. കുഥ, കുഥം

    1. നാ.
    2. ആനയുടെയും മറ്റും പുറത്തിടുന്ന ചായമ്പിടിപ്പിച്ച തുണി, വർണക്കംബളം, ചെമ്പാരിപ്പടം
    3. രത്നക്കംബളം
    4. കുശ, വെളുത്തദർഭ
    5. പുരാണപ്രസ്തുതമായ ഒരുദേശം
  6. കൂത്ത്

    1. നാ.
    2. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ ഉത്സവകാലത്ത് ചാക്യാർ നടത്തുന്ന പുരാണ കഥാപ്രവചനം, ചാക്യാർകൂഥ്
    3. നൃത്തം, ആട്ടം
    4. കളി, വിളയാട്ടം, കൂത്തുകാരൻ = കൂത്തു നറ്റത്തുന്നവൻ, നർത്തനം ചെയ്യുന്നവൻ. (സ്ത്രീ.) കൂത്തുകാരി, കൂത്തുപുറപ്പാട് = കൂടിയാട്ടത്തിൻറെ ആരംഭത്തിൽ സൂത്രധാരൻറെ രംഗപ്രവേശം
  7. കുതഃ

    1. അവ്യ.
    2. എവിടെനിന്ന്?
    3. എന്തിൽനിന്ന്?
    4. എവിടെ, വേറെയെവിടെ, മറ്റെവിടെ?
    5. എന്തുകൊണ്ട്, എന്തിന്, എന്തുകാര്യത്തിനുവേണ്ടി?
    6. എങ്ങനെ, ഏതുരീതിയിൽ?
    7. എന്തെന്നാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക