-
കുന്ന്
- നാ.
-
ചുറ്റുമുള്ള ഭൂമിയെ അപേക്ഷിച്ച് ഉയരംകൂടിയ ഭൂഭാഗം, ചെറിയ മല (സാഹിത്യകൃതികളിൽ "പർവതം" എന്ന അർത്ഥത്തിൽ ധാരാളം പ്രയോഗം. സംഭാഷണഭാഷയിൽ ഈ അർത്ഥം വിരളം). കുന്നിൻകുഞ്ഞ്, -കുമാരി = പാർവതി. കുന്നിൻവില്ലൻ = കുന്നുവില്ലായിട്ടുള്ളവൻ, ശിവൻ, ഗിരിധന്വാവ്. കുന്നടിക്കുക = മലമ്പ്രദേശങ്ങളിൽ കൃഷിചെയ്യുക. കുന്നുകൂടുക = വർധിക്കുക. കുന്നുപോലെ, കുന്നോളം = ധാരാളം, വളരെയധികം
-
കൂനൻ
- നാ.
-
കുനിവുള്ളവൻ, കൂനുള്ളവൻ
-
ഒരുതരം ഉറുമ്പ്, കുനിയൻ, കുനിയങ്കുരിശ് = മട്ടാഞ്ചേരിപ്പള്ളിയിലെ കുരിശ് (സുറിയാനിക്കാർ മേലാൽ പറങ്കികളെയും സമ്പാളൂർ പാതിരിമാരെയും ഗാർസ്യാമെത്രാനെയും അനുസരിക്കില്ലെന്നു സത്യംചെയ്തത്, ഈ കുരിശിൻറെ ചുവട്ടിൽനിന്ന്, കുരിശിൽനിന്നു നാലുഭാഗത്തേക്കും കെട്ടിയിരുന്ന ആലാത്തിൽ പിടിച്ചുകൊണ്ടായിരുന്നു. ആലാത്തു കെട്ടിയപ്പോൾ കുരിശ് ഒരു ഭാഗത്തേയ്ക്ക് അൽപം ചരിഞ്ഞതുകൊണ്ട് പിന്നീട് ഈ കുരിശിന് കൂനൻ കുരിശ് എന്നു പേരുണ്ടായി)