1. കുറ്റം

    1. നാ.
    2. സമൂഹത്തിനുദോഷകരമായ പ്രവൃത്തി, നിയമവിരുദ്ധമോ, നിയമത്താൽ ശിക്ഷിക്കപ്പെടാവുന്നതോ ആയ ചെയ്തി
    3. ധാർമികമോ സദാചാരപരമോ ആയ തെറ്റ്, പാപപ്രവൃത്തി, പിഴ, നിലവിലുള്ള വിശ്വാസപ്രമാണങ്ങൾക്കു വിരിദ്ധമായ നടപടി
    4. അപരാധം, വീഴ്ച. "ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം" (പഴ.)
    5. വൈകല്യം, അംഗഭംഗം, ന്യൂനത, കുറവ്, അപൂർണത, പോരായ്മ. (പ്ര.) കുറ്റവും കുറവും = ന്യൂനതകൾ. കുറ്റസമ്മതം = കുറ്റം ഏൽക്കൽ
  2. കുറ്റം2

    1. നാ.
    2. ഒരു ദേശവിഭാഗം
  3. കുടം3

    1. നാ.
    2. കോട്ട
    3. വൃക്ഷം
    4. പർവതം
    5. കൊടുവേലി
    6. ചുറ്റിക
    7. ഗൃഹം
  4. കുടം4

    1. നാ.
    2. പൂയം നക്ഷത്രം
    3. നഗരം
  5. കുഠം

    1. നാ.
    2. വൃക്ഷം
  6. കൂടം

    1. നാ.
    2. ശരീരം
    3. ഗോപുരം
    4. കള്ളനാണയം
    5. വരാന്ത
    6. ഉന്തിനിൽക്കുന്നത്, ഉയർന്നിരിക്കുന്നത്
    7. കൊടുമുടി, പർവതശിഖരം, ഗിരിശൃംഗം
    8. മോന്തായത്തിൻറെ അഗ്രം, മേൽക്കൂരയിൽ കഴുക്കോലുകൾ ബന്ധിക്കുന്ന സ്ഥാനം
    9. കെട്ടിടം, ശാല
    10. മണ്ഡപം
    11. ഭിത്തിയിൽ നിർമിക്കുന്ന അലങ്കാരം
    12. മീൻ ഉണക്കി സൂക്ഷിക്കുന്നതിനും മത്സ്യം പിടിക്കാനുള്ള ഉപകരണങ്ങളും മറ്റും ഭദ്രമായി വയ്ക്കുന്നതിനുമായി കടൽപ്പുറത്തു കെട്ടിയുണ്ടാക്കുന്നതുമായ പുര
    13. കൊഴുവ്, കലപ്പയുടെ കീഴറ്റം, കലപ്പ
    14. കൊല്ലൻറെ മുട്ടിക, വലിയ ചുറ്റിക
    15. വടിവാൾ, ഒളിച്ചുവച്ചിട്ടുള്ള ആയുധം
    16. ആനക്കൽപ്പട
    17. കൂമ്പാരം, കൂട്ടം, സമൂഹം
    18. മാനിനെ പിടിക്കാനുള്ള വല, മാങ്കെണി
    19. വെള്ളം എടുക്കാനുള്ള പാത്രം
    20. വഞ്ചന, കാപട്യം, ചതി, ഇന്ദ്രജാലം, ഉദാ: കൂടക്കാരൻ
    21. വ്യംഗ്യാർഥത്തോടുകൂടിയുള്ള വാക്യം, കടങ്കഥ
    22. ചൂത്
    23. കൊമ്പ്
    24. കൊമ്പൊടിഞ്ഞ കാള
  7. കൂറ്റം1

    1. നാ.
    2. കൂറുന്നത്, വാക്ക്
    3. കരച്ചിൽ
  8. ഗുഡം

    1. നാ.
    2. ചതുരക്കള്ളി
    3. ശർക്കര
    4. കബളം
    5. ഗുളിക
    6. കുരുപ്പരുത്തി
    7. ഗോളം, പന്ത്
    8. ഉരുളങ്കല്ല്
    9. ആനയുടെ പടച്ചട്ട
  9. ഗൂഢം

    1. അവ്യ.
    2. രഹസ്യമായി
    1. നാ.
    2. മറഞ്ഞിരിക്കുന്നത്, രഹസ്യമായത്, രഹസ്യം
    3. രഹസ്യ സ്ഥലം
    4. ശരീരത്തിൻറെ ഗുഹ്യഭാഗം
  10. കുടം1

    1. നാ.
    2. താഴികക്കുടം
    3. യോനി
    4. വാവട്ടംകുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതൽ വീർത്തുരുണ്ടതുമായ പാത്രം (പ്ര.) കുടംകമഴ്ത്തിവച്ചു വെള്ളമൊഴിക്കുക = നിഷ്പ്രയോജനമായി പ്രവർത്തിക്കുക. കുടത്തിലെ വിളക്ക് = പുറത്തറിയാത്ത മേന്മകളുള്ള ആളോ വസ്തുവോ ആശയമോ, ഘടദീപം. പടിക്കൽ കൊണ്ടുചെന്നിട്ട് കുടമുടയ്ക്കുക = കാര്യം അവസാനം അവതാളത്തിലാക്കുക, ഒടുവിൽ അബദ്ധത്തിൽ ചാടുക. "നിറകുടം തുളുമ്പുകില്ല" (പഴ.)
    5. മൊട്ട്, പൂങ്കുല (വാഴ, തെങ്ങ്, പന, നെല്ല് എന്നിവയുടെ പൂമൊട്ടിനെ കുറിക്കാൻ സാധാരണയായി പ്രയോഗം)
    6. വണ്ടിച്ചക്രത്തിൻറെ മധ്യത്തിലായി ആരക്കാലുകൾ (അഴിക്കാലുകൾ) ഉറപ്പിച്ചിട്ടുള്ള ഭാഗം
    7. ഒരുതരം വാദ്യം, ഘടം
    8. കുംഭം രാശി
    9. തൂണിൻറെ അറ്റത്തുള്ള കുടത്തിൻറെ ആകൃതിയിൽ കടഞ്ഞുചേർക്കുന്ന ഭാഗം
    10. വീണ തംബൂരു മുതലായവയുടെ വീറ്റ്ത്തഭാഗം
    11. ആനയുടെ തലയിൽ ഇരുഭാഗത്തും ഉള്ള മുഴ
    12. അർധഗോളാകൃതിയിലുള്ള മേൽക്കൂര
    13. ഒരു അളവ്, ധാന്യം ദ്രാവകങ്ങൾ എന്നിവ അളക്കുന്ന തോതുകളിൽ ഒന്ന്
    14. വീർത്തവൃഷണം
    15. കുടം തലയിലേറ്റിയുള്ള ഒരിനം നൃത്തം, കുടക്കൂത്ത് നോക്കുക
    16. കുടത്തിൻറെ ആകൃതിയിലുള്ള കിഴങ്ങ് (ഉള്ളിയെന്നപോലെ പല ഇതളുകൾ ചേർന്നത്) (പ്ര.) കുടമിടുക, കൂട്ടമിടുക, കുടംവിടുക = ഊഞ്ഞാൽ ശക്തിയായി ആട്ടി തലയ്ക്കുമീതെ വിടുക. കുടമുടയ്ക്കൽ = ശവദാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. ചിതയെ പ്രദക്ഷിണംവച്ചു നീർക്കുടം ഉടയ്ക്കുന്ന ഹൈന്ദവാചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക