1. കൂറ്റം1

    1. നാ.
    2. കൂറുന്നത്, വാക്ക്
    3. കരച്ചിൽ
  2. കുടം2

    1. നാ.
    2. പടിഞ്ഞാറ്, പടിഞ്ഞാറൻപ്രദേശം, കൊടുന്തമിഴ് നാടുകളിലൊന്നായ കുടനാട്
  3. കുടം3

    1. നാ.
    2. കോട്ട
    3. വൃക്ഷം
    4. പർവതം
    5. കൊടുവേലി
    6. ചുറ്റിക
    7. ഗൃഹം
  4. കുടം4

    1. നാ.
    2. പൂയം നക്ഷത്രം
    3. നഗരം
  5. കുഠം

    1. നാ.
    2. വൃക്ഷം
  6. കുറ്റം

    1. നാ.
    2. സമൂഹത്തിനുദോഷകരമായ പ്രവൃത്തി, നിയമവിരുദ്ധമോ, നിയമത്താൽ ശിക്ഷിക്കപ്പെടാവുന്നതോ ആയ ചെയ്തി
    3. ധാർമികമോ സദാചാരപരമോ ആയ തെറ്റ്, പാപപ്രവൃത്തി, പിഴ, നിലവിലുള്ള വിശ്വാസപ്രമാണങ്ങൾക്കു വിരിദ്ധമായ നടപടി
    4. അപരാധം, വീഴ്ച. "ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം" (പഴ.)
    5. വൈകല്യം, അംഗഭംഗം, ന്യൂനത, കുറവ്, അപൂർണത, പോരായ്മ. (പ്ര.) കുറ്റവും കുറവും = ന്യൂനതകൾ. കുറ്റസമ്മതം = കുറ്റം ഏൽക്കൽ
  7. കുറ്റം2

    1. നാ.
    2. ഒരു ദേശവിഭാഗം
  8. കൂടം

    1. നാ.
    2. ശരീരം
    3. ഗോപുരം
    4. കള്ളനാണയം
    5. വരാന്ത
    6. ഉന്തിനിൽക്കുന്നത്, ഉയർന്നിരിക്കുന്നത്
    7. കൊടുമുടി, പർവതശിഖരം, ഗിരിശൃംഗം
    8. മോന്തായത്തിൻറെ അഗ്രം, മേൽക്കൂരയിൽ കഴുക്കോലുകൾ ബന്ധിക്കുന്ന സ്ഥാനം
    9. കെട്ടിടം, ശാല
    10. മണ്ഡപം
    11. ഭിത്തിയിൽ നിർമിക്കുന്ന അലങ്കാരം
    12. മീൻ ഉണക്കി സൂക്ഷിക്കുന്നതിനും മത്സ്യം പിടിക്കാനുള്ള ഉപകരണങ്ങളും മറ്റും ഭദ്രമായി വയ്ക്കുന്നതിനുമായി കടൽപ്പുറത്തു കെട്ടിയുണ്ടാക്കുന്നതുമായ പുര
    13. കൊഴുവ്, കലപ്പയുടെ കീഴറ്റം, കലപ്പ
    14. കൊല്ലൻറെ മുട്ടിക, വലിയ ചുറ്റിക
    15. വടിവാൾ, ഒളിച്ചുവച്ചിട്ടുള്ള ആയുധം
    16. ആനക്കൽപ്പട
    17. കൂമ്പാരം, കൂട്ടം, സമൂഹം
    18. മാനിനെ പിടിക്കാനുള്ള വല, മാങ്കെണി
    19. വെള്ളം എടുക്കാനുള്ള പാത്രം
    20. വഞ്ചന, കാപട്യം, ചതി, ഇന്ദ്രജാലം, ഉദാ: കൂടക്കാരൻ
    21. വ്യംഗ്യാർഥത്തോടുകൂടിയുള്ള വാക്യം, കടങ്കഥ
    22. ചൂത്
    23. കൊമ്പ്
    24. കൊമ്പൊടിഞ്ഞ കാള
  9. ഗുഡം

    1. നാ.
    2. ചതുരക്കള്ളി
    3. ശർക്കര
    4. കബളം
    5. ഗുളിക
    6. കുരുപ്പരുത്തി
    7. ഗോളം, പന്ത്
    8. ഉരുളങ്കല്ല്
    9. ആനയുടെ പടച്ചട്ട
  10. ഗൂഢം

    1. അവ്യ.
    2. രഹസ്യമായി
    1. നാ.
    2. മറഞ്ഞിരിക്കുന്നത്, രഹസ്യമായത്, രഹസ്യം
    3. രഹസ്യ സ്ഥലം
    4. ശരീരത്തിൻറെ ഗുഹ്യഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക