1. കോതുക

    1. ക്രി.
    2. നശിപ്പിക്കുക
    3. ചീപ്പുകൊണ്ടോ മറ്റോ തലമുടി ഒതുക്കുക
    4. നെറ്റിയോടടുത്തുള്ള തലമുടി വെട്ടി ഭംഗി വരുത്തുക
    5. മരത്തിൻറെയോ ചെടികളുടെയോ കൊമ്പും പടർപ്പും വെട്ടിക്കുറയ്ക്കുക
    6. കൊക്കുകൊണ്ടു ശരീരഭാഗങ്ങൾ വൃത്തിയാക്കുക
    7. കൊത്തിപ്പെറുക്കുക
    8. ചെറുകഷണങ്ങളായി മുറിക്കുക
    9. ചീകിമിനുസം വരുത്തുക
    10. കാർന്നെടുക്കുക
    11. വിതറുക, ചിതറുക
  2. കൊതു(ക്)

    1. നാ.
    2. പറക്കുന്ന ഒരു ചെറിയ പ്രാണി
    1. പ്ര.
    2. തീരെ വകയ്ക്കു കൊള്ളാത്തവനും ബലഹീനനുമാണെങ്കിലും ഉപദ്രവകാരിയായ മനുഷ്യൻ, അൽപപ്രാണി
  3. കൊത്തുക

    1. ക്രി.
    2. പക്ഷി ചുണ്ടുകൊണ്ടു കുത്തുക. "കൊക്കിലൊടുങ്ങുന്നതേ കൊത്താവൂ" (പഴ.)
    3. പാമ്പ്, മത്സ്യം മുതലായവ കടിക്കുക
    4. വെട്ടുകത്തി കോടാലി മുതലായവയുടെ അറ്റം കൊണ്ട് വെട്ടുക
    5. നുറുക്കുക, ചെറിയ കഷണങ്ങളാക്കുക
    6. കിളയ്ക്കുക
    7. അരകല്ല് ആട്ടുകല്ല് മുതലായവ കൊത്തുളികൊണ്ട് കൂടുതൽ പരുപരുപ്പനാക്കുകയോ നിരപ്പാക്കുകയോ ചെയ്യുക
    8. കല്ല്, ലോഹം മരം മുതലായവയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തുകയോ ചിത്രപ്പണി ചെയ്യുകയോ ചെയ്യുക
    9. അക്ഷരങ്ങളുടെ പ്രതിരൂപം ലോഹത്തിലും മറ്റും നിർമിക്കുക
    10. കള്ളു കുടിക്കുക, കൊത്തിനിരത്തുക = ഭൂമി കിളച്ചു നിരപ്പാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക