1. കൗശിക1

    1. വി.
    2. കുശികൻറെ വംശത്തിൽ ജനിച്ച
  2. കൗശിക2

    1. നാ.
    2. ഒരു പുണ്യനദി
  3. കൗശിക3

    1. നാ.
    2. മൂങ്ങയെ സംബന്ധിച്ച
  4. കൗശിക4

    1. വി.
    2. ഉറയുള്ള (വാൾ, കത്തി എന്നിവ പോലെ)
    3. പട്ടുകൊണ്ടുണ്ടാക്കപ്പെട്ട
  5. കൗശിക5

    1. നാ.
    2. പാനപാത്രം
    3. ദുർഗയുടെ ഒരു ഭാവം
  6. കേശക

    1. വി.
    2. തലചീകുന്നതിൽ ശ്രദ്ധപതിപ്പിക്കുന്ന, തലമുടി വെടിപ്പാക്കുന്നതിൽ സാമർഥ്യമുള്ള
  7. കേശിക

    1. വി.
    2. ധാരാളം മുടിയുള്ള
    3. നറുമാഞ്ചി
  8. കഷാകു

    1. നാ.
    2. അഗ്നി, സൂര്യൻ
  9. കൈശിക

    1. വി.
    2. കേശത്തെ സംബന്ധിച്ച, കേശം പോലെയുള്ള
  10. കൈശികീ

    1. നാ.
    2. നാടകത്തിലെ നാലുവൃത്തങ്ങളിൽ ഒന്ന് (നൃത്തം, ഗീതം, വിലാസം ഇവയിലൂടെ ശൃംഗാരരസം വ്യഞ്ജിപ്പിക്കുന്നത്)
    3. ശൃംഗാരം (കാവ്യത്തിൽ)
    1. സംഗീ.
    2. ഒരുരാഗം (കൂത്തിലും കൂടിയാട്ടത്തിലും ഹാസ്യബീഭത്സരസങ്ങൾ ദ്യോതിപ്പിക്കാൻ പ്രയോഗം)
    1. നാ.
    2. ദുർഗ. കൈശികീനിഷാദം = (സംഗീ.) ഒരു കോമളസ്വരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക