1. കർത്ത

    1. വി.
    2. ഛേദിക്കുന്ന, മുറിക്കുന്ന, പിളർക്കുന്ന
  2. കറുത്ത

    1. വി.
    2. കറുത്തനിറമുള്ള, കരിനിറമായ, ഇരുണ്ട
    3. കോപംപൂണ്ട. കറുത്തവൻ = ശത്രു. (പ്ര.) കറുത്തആട് = കൂട്ടത്തിൽചേരാത്തവൻ, സംഘദ്രാഹി. കറുത്തകൈ = ദ്രാഹബുദ്ധിയോടുകൂടിയുള്ള പ്രവർത്തനം. കറുത്തവാക്ക് = വിരോധവാക്ക്, കടുത്തവാക്ക്
  3. കറുത്ത

    1. നാ.
    2. കപ്പള, പപ്പായമരം
  4. കാർത്തി

    1. നാ.
    2. കാർത്തിക
    3. കാത്യായനി
  5. കിറുത്

    1. നാ.
    2. അഹങ്കാരം, ഗർവ്, അഹന്ത
  6. കീർത്തി

    1. നാ.
    2. ഒരു താളം
    3. ശബ്ദം
    4. പ്രകാശം
    5. ചെളി
    6. ആഖ്യാനം, പ്രസ്താവം, പറച്ചിൽ
    7. ദാനധർമ്മാതികൾ, ധീരപ്രവൃർത്തികൾ, സാഹിത്യാദികലാസൃഷ്ടികൾ ഇവകൊണ്ടുണ്ടാകുന്ന സത്പേര് അല്ലെങ്കിൽ പ്രസിദ്ധി, യശസ്സ്
    8. വിസ്തൃതി, വിസ്താരം
    9. ദക്ഷന് പ്രസുതിയിൽ ജനിച്ച പുത്രി, ധർമൻറെ ഭാര്യ
    10. ശുക്രന് പിതൃക്കളുടെ പുത്രിയായ പീബരിയിൽ ഉണ്ടായ മകൾ, അണുഹൻറെ പത്നി
    11. രാധയുടെ മാതാവ്
  7. കുർത്താ

    1. നാ.
    2. ഷർട്ട്
  8. ഗർധി

    1. നാ.
    2. കൊതിയുള്ളവൻ, അത്യാഗ്രഹി. (സ്ത്രീ.) ഗർധിനി
  9. ഗൂർത്തി

    1. നാ.
    2. അംഗീകാരം, പ്രശംസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക