1. അഴിയം, -കം, -യകം

    Share screenshot
    1. അയ്യം, പുരയിടം. വീട്ടുപേരുകളിൽ ഈ പദം ചേർത്തു പറയാറുണ്ട്. ഉദാ: പട്ടരഴിയം, ചിലമ്പിനഴിയം
  2. ആഗ്നീധ്രം, -കം

    Share screenshot
    1. ഹോമകുണ്ഡം, യാഗാഗ്നി വളർത്തിയിരിക്കുന്ന സ്ഥലം
    2. അഗ്നീധ്രൻറെ കർത്തവ്യം
  3. ഏർവാരു, -കം

    Share screenshot
    1. വെള്ളരി, വലിയ വെള്ളരി
  4. കം

    Share screenshot
    1. സമുദ്രം
    2. ആത്മാവ്
    3. വാൾ
    4. അഗ്നി
    5. വായു
  5. കാകഗോലക, -കം

    Share screenshot
    1. കാക്കയുടെ കണ്ണിലെ കൃഷ്ണമണി
  6. കാകപക്ഷം, -കം

    Share screenshot
    1. കാക്കയുടെ ചിറക്
    2. (കാക്കയുടെ ചിറകുപോലെ) തലയുടെ ഇരുവശത്തും വളർത്തുന്ന മുടി, ചെറുകുടുമ
  7. കാചനക, -കം

    Share screenshot
    1. ഗ്രന്ഥംകെട്ടാനുപയോഗിക്കുന്ന ചരട്, അതുപൊതിയാനുപയോഗിക്കുന്ന പട്ടു മുതലായവ
  8. കിം

    Share screenshot
    1. സംസ്കൃതത്തിലെ ഒരു സർവനാമശബ്ദം. ആര്, എന്ത്, ഏത് എന്നുള്ള അർത്ഥങ്ങളിൽ ചോദ്യസർവനാമങ്ങളായി പ്രയോഗം
    2. കിം ശബ്ദത്തിൻറെ കൂടെ അപി, ചിത്, ചന എന്നിവ പ്രയോഗിക്കുമ്പോൾ "ഏതോ ഒരു" എന്നുള്ള അവ്യക്താർഥം ലഭിക്കുന്നു. (പ്ര.) കിം ഇവ = എന്തിനുവേണ്ടി, കിം കില = എന്തൊരു കഷ്ടമാണ്. കിംച = പോരെങ്കിൽ, കൂടാതെ. കിഞ്ചന = ഒരുവിധത്തിലും, അൽപം, ഒട്ടും. കിഞ്ചിദ് = ഏറെക്കുറെ. കിംതർഹി = പിന്നെങ്ങിനെ? കിന്തു = എന്നാൽ, എന്തായാലും. കിം പുനഃ = എത്രമാത്രം കൂടുതൽ. കിംസ്വിദ് = എന്തുകൊണ്ട്? കിംകരൻ = ഭൃത്യൻ
  9. കിം2

    Share screenshot
    1. അതോ ഇതോ എന്നർഥത്തിൽ ചോദ്യത്തെക്കുറിക്കുന്ന അവ്യയ ശബ്ദം. ചിലപ്പോൾ വെറും ചോദ്യത്തെ മാത്രം കാണിക്കുന്ന അവ്യയമായും പ്രയോഗം
    2. സമസ്തപദങ്ങളുടെ ആദ്യം ആക്ഷേപാർഥത്തിൽ വരാറുണ്ട്
  10. കിരീയം2, -കം

    Share screenshot
    1. തലയ്ക്ക് വളർച്ചയില്ലായ്മ, ലക്കില്ലായ്മ, ബുദ്ധിഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക