-
കമ്പം1
പ്രാ. ഖംഭ < സം. സ്തംഭ
-
-
നാ.
തൂണ്, സ്തംഭം
-
നാ.
വിളക്കിന്തണ്ട്, താരത. കമ്പവിളക്ക്
-
നാ.
കഴ, ഞാണിന്മേല് വിളക്കു നിറുത്തുന്ന തൂണ്
-
നാ.
വെടിക്കെട്ടിനുള്ള തൂണ്
-
നാ.
വെടിക്കെട്ട്
-
നാ.
ഒരു ധാന്യം, ചെന്തിന
-
നാ.
വടം, കയറ്, താരത. കമ്പ
-
കമ്പം2
സം. കമ്പ
-
-
നാ.
പുരപണിയില് ഭിത്തിയുടെവശത്തു ചെയ്യുന്ന ഒരു അലങ്കാരപ്പണി (ഈ അര്‍ത്ഥത്തില്‍ കമ്പ, കമ്പ് എന്നും രൂപങ്ങള്‍)
-
കമ്പം3
സം. കമ്പ <കമ്പ്
-
-
നാ.
ഇളക്കം, വിറയല്‍
-
നാ.
ഭയം, സംഭ്രമം
-
നാ.
ഭ്രാന്ത്
-
നാ.
അസംബന്ധം
-
നാ.
അത്യധികമായ താത്പര്യം, ഭ്രമം
-
നാ.
ഭൂമികുലുക്കം, (പ്ര.) കമ്പം പിടിക്കുക = പരിഭ്രമിക്കുക, കൊതിപിടിപ്പിക്കുക, ഭ്രമം ഉണ്ടാക്കുക
-
ഖംഭം, കമ്പം
പ്രാ. ഖംഭ < സം. സ്കംഭ
-
-
നാ.
സ്തംഭം
-
നാ.
വിളക്കുകാല്
X