#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. ഖരി

    സം. ഖരീ

      • നാ. പെണ്‍കഴുത
  2. കരി1

      •   "കരിയുക" എന്നതിന്‍റെ ധാതുരൂപം.
  3. കരി2

      • വി. കറുത്ത
  4. കരി3

    <കരിഞ്ഞത്

      • നാ. വിഷം
      • നാ. തടിയും മറ്റും എരിഞ്ഞുണ്ടാകുന്ന വസ്തു, തീകത്തി അവശേഷിക്കുന്ന കറുത്തകട്ട, ഇംഗാലം (പ്ര.) കരിതേയ്ക്കുക = വികൃതമാക്കുക, ചീത്തയാക്കുക, അപമാനിക്കുക
      • നാ. കരിപ്പൊടി, ഉമിക്കരി
      • നാ. കണ്മഷി
      • നാ. കഥകളിയിലെ കരിവേഷം
      • നാ. ചില മരങ്ങള്‍ക്കു പൊതുവേപറയുന്ന പേര്, വലുതും ചെറുതും, തടി ഉപയോഗിക്കാന്‍ കൊള്ളാവുന്നതുമായ വ്യത്യസ്ഥങ്ങളായ പലമരങ്ങള്‍ക്കും ഈ പേരുപറയുന്നു
  5. കരി4

      • നാ. കലപ്പ, കൃഷിയയുധം
      • നാ. കായലിനുസമീപമുള്ള കറുത്തനിലം, ചതുപ്പുപ്രദേശം, തരിശുപാടം, കരിനിലം (പ്ര.) കരിതെളിക്കുക = തരിശുനിലം കൃഷിചെയ്യുക
      • നാ. നെല്‍പാടങ്ങളില്‍ വളരുന്ന ഒരുജാതി നീണ്ടപുല്ല്
      • നാ. നിലങ്കൃഷി
      • നാ. ഒരു ആയുധം, ഹലായുധം
      • നാ. കുന്നുമ്പുറത്തു നിരപ്പൊത്ത സ്ഥലം (പ.മ.)
  6. കരി5

    സം. കരിന്‍ "കരമുള്ളത്, തുമ്പിക്കൈയുള്ളത്"

      • നാ. ആന
      • നാ. എട്ട് എന്ന സംഖ്യ (ദിക്കരികള്‍ എട്ട് എന്നതില്‍നിന്ന്)
  7. കാരി

    സം. കാരിന്‍<കൃ

      • വി. ചെയ്യുന്ന
      • വി. ജനിപ്പിക്കുന്ന
      • വി. ഉപദ്രവകാരി
      • നാ. ഒരു മത്സ്യത്തിന്‍റെ പേര്
X