#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
 1. കര്‍മം

  സം. കര്‍മന്‍

   • നാ. ജ്ഞാനേന്ദ്രിയം
   • നാ. തൊഴില്‍
   • നാ. പ്രവൃത്തി, ചെയ്തി, നടപടി, പ്രയത്നം
   • നാ. പ്രവര്‍ത്തനം, നടത്തിപ്പ്, നിര്‍വഹണം
   • നാ. കടമ
   • നാ. മതപരമോ സാമൂഹികമോ ആയ പ്രവൃത്തി, ചടങ്ങ്, ആചാരം, യാഗം, ഹോമം, വിവാഹം ഇത്യാദി (നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിങ്ങനെ മതപരമായ കാര്യങ്ങള്‍ നാലുവിധം)
   • നാ. മരണാനന്തരം നടത്തുന്ന കര്‍മങ്ങള്‍ (സംസ്കാരം, സഞ്ചയനം, പിണ്ഡം ബലി തുടങ്ങിയവ). (പ്ര.) കര്‍മം ചെയ്യുക, -കഴിക്കുക
   • നാ. വിധി, പൂര്‍വജന്മകൃതങ്ങളായ കര്‍മങ്ങളുടെ പരിണതഫലം, ദൗര്‍ഭാഗ്യം, കര്‍മദോഷം, ദുര്‍വിധി, കര്‍മഫലം
   • നാ. ഫലം
   • നാ. ഫലാപേക്ഷകൂടാതെ കര്‍മം അനുഷ്ഠിക്കല്‍, കര്‍മയോഗം
   • നാ. കര്‍മേന്ദ്രിയം
   • നാ. ഔഷധങ്ങളുടെ പ്രവര്‍ത്തനം, പ്രയോഗം
   • നാ. ഒരുതരം വസ്തി
   • നാ. (ജ്യോ.) പത്താംഭാവം, കര്‍മഭാവം
   • വ്യാക. ക്രിയയുടെ ഫലത്തിന് ആശ്രയമായ കാരകം, കര്‍ത്താവിനെ ക്രിയയുമായി ബന്ധിപ്പിച്ചുനിറുത്തുന്ന കാരകം
   • തര്‍ക്ക. ചലനം, ന്യായ-വൈശേഷിക-സിദ്ധാന്തപ്രകാരമുള്ള ഏഴുപദാര്‍ഥങ്ങലിലൊന്ന്. (ഉത്ക്ഷേപണം, അവക്ഷേപണം, ആകുഞ്ചനം, പ്രസാരണം ഗമനം എന്നിങ്ങനെ ചലം അഞ്ചുവിധം.)
 2. ക്രമം

  സം.

   • നാ. ഒരു അലങ്കാരം
   • നാ. നീതി
   • നാ. തുടക്കം
   • നാ. മുറ, പൂര്‍വാപരസംബന്ധമായ നിയമം, രീതി, കുഴപ്പമില്ലായ്മ
   • നാ. വേദം ചൊല്ലുന്ന രീതികളില്‍ ഒന്ന്
   • നാ. ന്യായമായത്, മര്യാദപ്രകാരം ഉള്ളത്
   • നാ. ഇന്നത് ഇന്നപ്രകാരം ചെയ്യണമെന്ന ശാസ്ത്രാക്തവിധി
   • നാ. ആചാരം, മര്യാദ, നടപ്പ്, രീതി
   • നാ. പിടി
   • നാ. നാടകത്തിലെ ഗര്‍ഭസന്ധിയുടെ പതിമൂന്നംഗങ്ങളിലൊന്ന്
   • നാ. ഭംഗിയുള്ള അവസ്ഥ
   • നാ. അടി, ചുവട്, നടത്ത
   • നാ. ചലനം, ഗതി
   • നാ. (മൃഗങ്ങളുടെ) ആക്രമത്തിനൊരുങ്ങിയ നിലയോ ഭാവമോ
   • നാ. പാരമ്പര്യം, പിന്തുടര്‍ച്ച
   • നാ. ഒരുക്കം, തയാറെടുപ്പ്
   • നാ. ശക്തി. (പ്ര.) ക്രമം കെടുക = മര്യാദ കൈവിടുക. ക്രമം തെറ്റുക = മുറതെറ്റുക, ശരിയായവിധം അല്ലാതായിത്തീരുക. ക്രമപ്പെടുക = മുറപ്രകാരമാവുക, ക്രമത്തിലാവുക, ചട്ടപ്രകാരമാവുക, നിയന്ത്രിക്കുക. ക്രമവിരുദ്ധം = വേണ്ടതരത്തിലല്ലാത്തത്
 3. ഖര്‍മം

  സം. ഖര്‍മം

   • നാ. പട്ട്
   • നാ. ധൈര്യം, പൗരുഷം
   • നാ. കര്‍ക്കശത്വം
 4. ഗ്രാമം

  സം.

   • നാ. കൂട്ടം
   • നാ. ഭവനങ്ങളുടെ കൂട്ടം
   • നാ. ഭരണപരമായ ഒരു രാജ്യഘടകം
   • നാ. അഗ്രഹാരം
   • നാ. നാട്ടിന്‍പുറം
   • നാ. ഗ്രാമരംഗം
 5. ഘര്‍മം

  സം. ഘര്‍മ

   • നാ. പകല്‍
   • നാ. വെയില്‍, സൂര്യപ്രകാശം
   • നാ. വേനല്‍ക്കാലം
   • നാ. വിയര്‍പ്പ്
   • നാ. ഉസ്ഗ്ണം
   • നാ. ഉരുളി
   • നാ. പശുവിന്‍പാല്‍, (അശ്വികള്‍ക്ക്) ആഹൂതിയെയ്യപ്പെടുന്ന ചൂടുള്ള പാനീയം
   • നാ. രസം, ചാറ്
X