-
കരവ
- തട്ടാന്മാർ ഉപയോഗിക്കുന്ന ഒരുതരം അച്ച്, വളയും മറ്റും അടിച്ച് കോട്ടം തീർക്കാനുള്ളത്
-
കരവി
- കയം, കറിക്കായം
-
കരാവി
- കരിഞ്ചീരകം
-
കരിവി, -രു-
- കവചം
- ആയുധം
- കലപ്പ
- ക്ഷൗരക്കത്തി
- പണിക്കോപ്പ്
-
കരിവ്
- കരിഞ്ഞമട്ട്, ഉണക്ക്
- കൊടും വെയിൽ കൊണ്ടുണ്ടാകുന്ന കൃഷിപ്പിഴ, വരൾച്ച
-
കരു3, കരു(വ്)
- ഗർഭത്തിലെ പ്രജ, ബീജം, ഉദാ: കരുവഴിവ്
- സന്താനം, കുട്ടി
- മുട്ടയ്ക്കകത്തെ മഞ്ഞയായ ഭാഗം (വെള്ളയും), ഉദാ: വെള്ളക്കരു, മഞ്ഞക്കരു
- ഊറ്റ്, ഉറവ, നീരോട്ടം
-
കരുവപ്പട്ട, കരുവാ-
- കറുവാപ്പട്ട
-
കരുവി, കരിവി
- കവചം
- ആയുധം
- കലപ്പ
- ക്ഷൗരക്കത്തി
- ഉപകരണം, പണിക്കോപ്പ്
-
കർവു
- നദി
-
കറവ
- പാൽകറക്കൽ
- പശു എരുമ മുതലായവയിനിന്നും പാൽകിട്ടുന്നകാലം, അവസ്ഥ. (പ്ര.) കറവയ്ക്കുകൊടുക്കുക = പാൽ കറക്കാൻ പറ്റുന്നത്രയും കാലത്തേക്കു പാലുരുവിനെ പാട്ടം നിശ്ചയിച്ചുകൊടുക്കുക