1. ഗുണം

    1. നാ.
    2. ധർമം
    3. ലാഭം, നേട്ടം
    4. വില്ലിൻറെ ഞാൺ
    5. നന്മ, മേന്മ
    6. ഗുണകം
    7. അപ്രധാനം
    8. ചരട്
    9. ഒന്നിൻറെ സവിശേഷത
    10. വീണയുടെയും മറ്റും തന്ത്രി
    11. സ്നായു
    12. ശത്രുരാജ്യവുമായുള്ള ബന്ധത്തിൽ അനുഷ്ടിക്കേണ്ട ആറു നയങ്ങളിൽ ഓരോന്നും
    13. രാജാവിനുണ്ടായിരിക്കേണ്ട 14 സ്വഭാവവിശേഷതകൾ
    14. പഞ്ചഭൂതങ്ങളെ ആശ്രയിച്ചിരിക്കുന്ന രൂപം
    15. സത്ത്വം, രജസ്സ് തമസ്സ് എന്നീ പ്രകൃതിഭാവങ്ങൾ
    16. മൂന്ന് എന്ന സംഖ്യ
    17. കാവ്യരസത്തിന് ഉത്കർഷം ഉളവാക്കുന്ന ധർമം, ഓജ:പ്രസാദമാധുര്യാദികൾ
    18. ഉപദംശം, കറി
  2. ഘുണം

    1. നാ.
    2. ഉണങ്ങി ദ്രവിച്ചതടിയിൽ കാണപ്പെടുന്ന ഒരുതരം കീടം
  3. ഗണം

    1. നാ.
    2. കൂട്ടം, പറ്റം
    3. സംഘം, സഭ, സമാജം
    4. ജാതി, വർഗം, സമുദായം
    5. അനുചരസംഘം, അനുയായികളുടെ കൂട്ടം
    6. ശിവൻറെ അനുചരരായ ഭൂതങ്ങളുടെ സമൂഹം (ഇവരുടെ മേധാവിയാണു ഗണപതി)
    7. ഒരു സേനാവിഭാഗം, 27 രഥം അത്രൗം ആന 81 കുതിര, 135 കാലാൾ ഇത്രയും ഉൾക്കൊള്ളുന്നത്
    8. (ജ്യോ.) ദേവൻ മനുഷ്യൻ രാക്ഷസൻ എന്നീ ഏതെങ്കിലും ഒന്നിൻറെ വർഗത്തോടു ബന്ധപ്പെടുത്തി നക്ഷത്രങ്ങളെ മൂന്നായി തരംതിരിച്ചിട്ടുള്ളതിൽ ഓരോ കൂട്ടത്തിനും പറയുന്ന പേർ
    1. വ്യാക.
    2. ഒരേ രീതിയിൽ രൂപഭേദം വരുന്ന ക്രിയാധാതുക്കളുടെ കൂട്ടം
  4. കാണം2

    1. നാ.
    2. ചക്ക്
    3. ചക്കളവ്, ഒരു ചക്കിൽ കൊള്ളുന്നത്
  5. കണം1

    1. നാ.
    2. തിപ്പലി
    3. തുള്ളി
    4. വളരെ ചെറിയ അംശം, തരി
    5. ധാന്യങ്ങളുടെ കണ്ണ്
    6. അഗ്നി, രത്നം മുതലായവയുടെ അംശം
    7. ചെറിയ സാധനം
    8. നുറുങ്ങരി
  6. കണം2

    1. നാ.
    2. കൂട്ടം, കൂട്ടസദ്യ
  7. കണം3

    1. നാ.
    2. നിമിഷം
  8. കോടാലിക്കാണി, -കാണം

    1. നാ.
    2. വസ്തു നന്നാകിക്കൊള്ളണമെന്ന വ്യവസ്ഥയിൽ കൊടുക്കുന്ന പാട്ടം
  9. കാണം1

    1. നാ.
    2. പുരാതന ഭാരതത്തിൽ പ്രചരിച്ചിരുന്ന ഒരു സ്വർണനാണയം
    3. സംഭാവന, കാണിക്ക'
    4. നികുതി, കരം
    5. വരൻ വധുവിൻറെ വീട്ടുകാർക്കു വേണ്ടി കല്യാണദിവസം കൊടുക്കുന്ന തുക, പെൺപണം
    6. വസ്തു അനുഭവിക്കുന്നതിനുവേണ്ടി പലിശനിശ്ചയിച്ച് ആ പലിശ പാട്ടത്തിൽ കുറവുചെയ്യാനുള്ള വ്യവസ്ഥയോടുകൂടി ഭൂവുടമയ്ക്കു മുമ്പേറായി കൊടുക്കുന്ന പണം, കാണാർഥം
    7. കാണം കൊടുത്ത വസ്തു ഏൽക്കുന്ന കുടിയായ്മ സമ്പ്രദായം
    8. വസ്തു, ധന
    1. പ്ര.
    2. കൈക്കാണം = കൈക്കൂല
    3. തോട്ടക്കാണം = ഭൂമികൾ കൈമാറുമ്പോൾ മാടമ്പിക്കുകൊടുക്കുന്ന കാണിക്ക
    1. നാ.
    2. പ്രതിഫലം, വില
    1. പ്ര.
    2. ഒപ്പുകാണം = പ്രമാണത്തിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ വസ്തുവാങ്ങുന്ന ആൾ ജന്മിക്കുനൽകുന്ന ആചാരപ്പണം
    3. സാക്ഷിപ്പടി കുഴിക്കാണം = ഭൂമിയിൽചെയ്ത ദേഹണ്ണത്തിനു (വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്) നൽകുന്ന പ്രതിഫലം
    4. കുറ്റിക്കാണം = ഭൂമിയിൽനിന്നു മുറിക്കുന്ന വൃക്ഷങ്ങളുടെപേരിൽ സർക്കാരിനോ ഭൂവുടമയ്ക്കോ നൽകേണ്ട തുക
    5. തൂശിക്കാണം = ആധാരമെഴുത്തുകാരനു നൽകേണ്ടകൂലി
    6. നടുക്കാണം = ചിട്ടിനടത്തുമ്പോൾ ചിട്ടിത്തലയാളൻ ചിറ്റാളരിൽനിന്നും ഈടാക്കുന്ന തുക
    7. നീർക്കാണം = ഒപ്പുവെയ്ക്കുമ്പോൾ കൈകഴുകാങ്കൊണ്ടുവന്നു വയ്ക്കുന്ന വെള്ളത്തിലിടുന്ന പണം
    8. വെട്ടുകാണം = ഭൂമിവെട്ടിത്തെളിച്ചു നിരപ്പാക്കുന്നതിനുള്ള പ്രതിഫലം
  10. കീണം

    1. നാ.
    2. ഗർവം
    3. ക്ഷീണം. കിണാന്തം = ക്ഷീണം
    4. ദുരിതം, കഷ്ടപ്പാട്
    5. താഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക