-
കടാകു
- പക്ഷി
-
കടിക1
- താഴക്കോൽ, വെള്ളം കോരാനുള്ള പാത്രം താഴാനായി അതിൽ കെട്ടുന്ന മരക്കഷണം
-
കടിക2
- കടി, അരക്കെട്ട്
-
കടുക1
- വേഗത്തിൽ, പെട്ടെന്ന്, കടുകെ
-
കടുക2
- വെറ്റിലക്കൊടി
- കടുകുരോഹിണി
- പേച്ചൂര
- കൈപ്പൻകോവ
- ചെങ്കടുക്
-
കടുകി
- ഞാഴൽ
- വെറ്റിലക്കൊടി
- പേച്ചൂര
- കടുകരോഹിണി
-
കടുകെ
- കടുക, വേഗത്തിൽ. "കടുകെ നടന്നപ്പാണ്ഡുതനുജൻ" (കിരാതം.തു.)
-
കടുക്
- ഒരു ധാന്യം, പതിനെട്ടിനം ധാന്യങ്ങളിൽ ഒന്ന്. (പ്ര.) കടുകളവ് = കടുകിൻ മണിയുടെ അത്ര, ഏറ്റവും കുറച്ച്
-
കടുക്ക
- ഒരിനം വൃക്ഷത്തിൻറെ കായ്, ത്രിഫലങ്ങളിൽ ഒന്ന് (നല്ലിക്കാ, താന്നിക്ക, കടുക്ക എന്നിവ ത്രിഫലം)
-
കഠിക
- ചോക്ക്, എഴുത്തുകല്ല്