-
കടക്കണ്ണ്
- കണ്ണിൻറെ പുറത്തേക്കോണ്
-
കടുക്കനെ
- ഉടനെ, പെട്ടെന്ന്. "പുരത്തിലങ്ങവനടുക്കുമപ്പോൾ കടുക്കനെ ചിലരകന്നുനിന്നു" (സ്യമ.തു.)
-
കടുക്കൻ
- പുരുഷന്മാരുടെ ഒരു കർണാഭരണം
-
കിടുക്കനെ
- ഉടൻതന്നെ, വേഗത്തിൽ
- കിടുക്കം ജനിപ്പിക്കുമാറ്
-
കീടകൻ
- പുഴു
- നിസ്സാരൻ, നിന്ദ്യൻ
- വൈശ്യസ്ത്രീയിൽ ക്ഷത്രിയനുണ്ടായ പുത്രൻ
- മാഗധവർഗത്തിൽപ്പെട്ട ഒരു വൈതാഇകൻ
- മഹാഭാരതപ്രസ്തുതനായ ഒരു രാജാവ്
-
കുടകൻ
- കുടകുദേശക്കാരൻ (സ്ത്രീ.) കുടകത്തി
- ചേര രാജാവ് (കുടകനാട് ചേരസാമ്രാജ്യത്തിൻ കീഴിലായിരുന്നതിനാൽ)
-
കുട്ടാകൻ
- ആശാരി, തച്ചൻ
-
കോടകൻ
- ഒരിനം മൂർഖൻ പാമ്പ്
- കുടിൽ പണിയുന്നവൻ, ആശാരി
-
കോടികൻ
- കോടികാസ്യൻ
-
കൗടകൻ
- കുരുക്കുവച്ചു ജന്തുക്കളെ പിടിക്കുന്നതു തൊഴിലായിട്ടുള്ളവൻ
- പക്ഷികളുടെയോ മൃഗങ്ങളുടെയോ മാംസം വിൽക്കുന്നവൻ, വേട്ടക്കാരൻ, കശാപ്പുകാരൻ