- 
                    ഉമ്മാട്ട്, കു-- നാ.
- 
                                മറുവശം, ഓലപ്രമാണത്തിൻറെ മറുവശം. ഉദാ: ഓലപ്രമാണത്തിൻറെ ഉമ്മാട്ടിൽ ഒപ്പ്
 
- 
                    ഉലൂഖലിത, -ക- വി.
- 
                                ഉരലിൽ പൊടിച്ച, ഉരലിൽ ഇട്ട് ഇടിച്ച, കുത്തിയ, അവച്ച
 
- 
                    ഒക്ക, -ക്കെ, ക്കവേ- അവ്യ.
- 
                                കൂടെ
- 
                                മുഴുവനും, ആകെ, എല്ലാം
- 
                                ഒന്നുചേർന്ന്, ഒപ്പം
- 
                                ഒക്കുംവിധം, യോജിച്ചമട്ടിൽ, ഭംഗിയായി
 
- 
                    ക1- -
- 
                                അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനം. കവർഗഖരം, കണ്ഠ്യം. മറ്റു ദ്രാവിഡഭാഷകളിലും സംസ്കൃതം തുടങ്ങിയുള്ള ആര്യഭാഷകളിലും "ക" തന്നെ ആദ്യത്തെ വ്യഞ്ജനം.
 
- 
                    ക2- -
- 
                                ഒരു നടുവിനയെച്ചപ്രത്യയം. ഉദാ: പറ - പറക, വാഴ് - വാഴ്ക.
 
- 
                    കടുങ്കയ്യ്, -കൈ- നാ.
- 
                                കഠിനപ്രവൃത്തി, ക്രൂരകൃത്യം
 
- 
                    കയ്യെഴുത്ത്, കൈ-- -
- 
                                എഴുത്തിൻറെ രീതി
- 
                                മുസ്ലീങ്ങളുടെ ഇടയിൽ വിദ്യാരംഭദിവസം വിദ്യാർഥിയുടെ കൈവെള്ളയിൽ ഖുറാൻപുസ്തകം എഴുതിക്കൊടുക്കുന്ന സമ്പ്രദായം
 
- 
                    കയ്യൊരുപാതി, കൈ- നാ.
- 
                                ഒരു ഭൂവുടമ സമ്പ്രദായം. പാട്ടക്കാരനോ ഒറ്റിക്കാരനോ വസ്തുവിൽ നട്ടുപിടിപ്പിക്കുന്ന വൃക്ഷങ്ങളുടെ വിലയിൽ പകുതിക്ക് അവകാശം സിദ്ധിക്കുന്ന വ്യവസ്ഥ; (പ്ര.) കയ്യൊരുപാതി കാരാണ്മത്തേട്ടം
 
- 
                    കഴക്കം, -ക്ക്- നാ.
- 
                                പാരവശ്യം, അസ്വാസ്ഥ്യം
 
- 
                    കഴികെ, -കേ, -ക- അവ്യ.
- 
                                കഴിയുമ്പോൾ, പോകെ, ഒഴികെ, കഴിച്ച്, പിന്നെ, പിന്നീട്, കൂടാതെ. ഉദാ: ചെലവുകഴികെ മിച്ചം