1. ചക്ക

    Share screenshot
    1. പ്ലാവിൻറെ കായ് (ഇടിച്ചക്ക, കൊത്തച്ചക്ക, കൊത്തൻചക്ക, കറിച്ചക്ക, ചക്കപ്പഴം എന്നെല്ലാം വിളവനുസരിച്ച് പേരുകൾ)
    2. നിസ്സാരമായത്, വിലകുറഞ്ഞത്
    3. നിന്ദാസൂചകമായ ഒരുപദം (നിസ്സാരതകൊണ്ട്)
    4. ബോട്ട് അടുപ്പിക്കുമ്പോൾ കരയിൽ ഇടിച്ചു തകരാതിരിക്കാൻ വശങ്ങളിൽ തൂക്കിയിടുന്ന കയർമൊണ്ടുണ്ടാക്കിയ ഒരു രക്ഷാവസ്തു.(ചക്കയുടെ ആകൃതി). ചക്കകാണിക്കുക-കാട്ടുക, -കുത്തുക = ഗോഷ്ഠികാണിക്കുക, പരിഹസിക്കുക, ഇടതുകൈവെള്ളയിൽ വലതുകൈമുട്ടു കുത്തി കാണിക്കുക
  2. ചക്ക്

    Share screenshot
    1. എണ്ണക്കുരുക്കൾ, കരിമ്പ് മുതലായവ ആട്ടുന്ന ഉപകരണം
    2. കുടക്കാലിൽ കമ്പികളുടെ ചുവടുകൾ ഘടിപ്പിക്കുന്നതിനുള്ള ലോഹവളയം
    3. വള്ളത്തിൻറെയും ബോട്ടിൻറെയും മറ്റും അമരത്തിൽ ചുക്കാൻ ഘടിപ്പിച്ചിട്ടുള്ള കുഴ
  3. ചാക്ക്1

    Share screenshot
    1. മരണം. ചാക്കുമ്പോക്കും = മരണവും അന്യദേശത്തേക്കുള്ള യാത്രയും. ചാക്കുമ്പോക്കും ഇല്ലാത്ത, -കെട്ട = മരണമോ പോകാൻ ഇടമോ ഇല്ലാത്ത
  4. ചാക്ക്2

    Share screenshot
    1. ചണനൂലുകൊണ്ടുള്ള വലിയ സഞ്ചി
  5. ചാക്ക്3, ചോ-

    Share screenshot
    1. എഴുത്തുകല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക