1. ചിലന്തി

    1. നാ.
    2. ഒരു ക്ഷുദ്രജീവി, എട്ടുകാലി
    3. കുട്ടികളുടെ കാലിൽ വരുന്ന ഒരുതരം ചൊറി, അജഗല്ലകം
    4. കവിൾവാർപ്പിൻറെ ഒരു വകഭേദം, ചെകിട്ടിൽ ഉണ്ടാകുന്ന ഒരിനം കുരു
    5. ഒരിനം വസൂരി, കഫദോഷംകൊണ്ടുണ്ടാകുന്നത്
    6. നെയ്ത്ത് തൊഴിലാക്കിയിട്ടുള്ള ചിലജാതിക്കാരെ പരിഹാസമായി സംബോധനചെയ്യാൻ ഉപയോഗിച്ചിരുന്ന പദം
    7. വള്ളിയായി പടരുന്ന ഒരു പച്ചമരുന്ന്
    8. ഒരുതരം വൃക്ഷം. ചിലന്തിനൂൽ = ചിലന്തിയുടെ ശരീരത്തിൽനിന്നുണ്ടാകുന്ന പശയുള്ള നൂല്. ചിലന്തിവല = 1. ചിലന്തികെട്ടിയുണ്ടാക്കുന്ന വല
    1. പ്ര.
    2. കുടുക്കിലാക്കാനുള്ള ഉപായം
  2. ചീലാന്തി

    1. നാ.
    2. പൂവരശ്
    3. കെട്ടിടത്തിൻറെ നെടിയുത്തരങ്ങൾ അകലാതെയും അടുക്കാതെയും സ്ഥിരമായി നിറുത്തുന്നതിനുവേണ്ടി കുറിയുത്തരത്തിനു സമാന്തരമായി പ്രത്യേക അകലത്തിൽ ഉറപ്പിച്ചിട്ടുള്ള തുലാം, ഖണ്ഡോത്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക