1. ചെവി

    1. നാ.
    2. കേൾക്കുന്നതിനുള്ള അവയവം, കാത്. ചെവി ഇരയ്ക്കുക, ചെവികൊട്ടിയൂതുക = പെട്ടെന്ന് മറ്റുശബ്ദങ്ങൾ കേൾക്കാതായി ഒരു മുഴക്കം മാത്രം കേൾക്കുന്നതായി അനുഭവപ്പെടുക. ചെവിയോർക്കുക = അകലെയുള്ളതൊ അസ്പഷ്ടമോ ആയ ശബ്ദം എന്തെന്നറിയാൻ ശ്രദ്ധാപൂർവം ചെവിവട്ടമ്പിടിക്കുക. ചെവികടിയൻ = ഏഷണിക്കാരൻ. ചെവികുളിർക്കുക = ചെവിക്കു സുഖം അനുഭവപ്പെടുക. ചെവികൂർപ്പിക്കുക = കേൾക്കാനായി ഏകാഗ്രതയോടെ ചെവിവട്ടംപിടിക്കുക. ചെവികൊടുക്കുക = കേൾക്കുക. ചെവിക്കൊള്ളുക = കേൾക്കുക, അംഗീകരിക്കുക. ചെവിതിന്നുക = രഹസ്യം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക