1. ചേറ്

    1. നാ.
    2. അഴുക്ക്, ചെളി (വെള്ളംചേർന്ന് കുഴഞ്ഞ മണ്ണ്)
    3. കുഴമ്പ്, കൂട്ട്. "ചേറുകണ്ടേടം ചവിട്ടിയാൽ വെള്ളംകണ്ടേടം നിൽക്കണം" (പഴ.)
  2. ചെറ

    1. നാ.
    2. ചിറ3
  3. ചാറു1, ചാറ്

    1. നാ.
    2. കള്ള്
    3. (സസ്യങ്ങളോ സസ്യഭാഗങ്ങളോ) ചതച്ചു പിഴിഞ്ഞെടുത്ത നീര്
    4. കറികളിലെ ദ്രവാംശം
    5. ദ്രാവകരൂപത്തിലുള്ള കറി. ഉദാ: മുളകുചാറ്
    6. സുഗന്ധവസ്തുക്കൾ അരച്ചുകലക്കിയത്. ഉദാ: ചന്ദനച്ചാറ്
    7. ദ്രാവകം
    8. സാരാംശം, സത്ത്
  4. ചേർ

    1. വി.
    2. ചേർന്ന, ചേരുന്ന
  5. ചെർ

    1. നാ.
    2. ചുവപ്പ്
    3. ഭംഗി
    4. ആർജവം, നേരായസ്ഥിതി. ചൊവ്വാകുക = നേരെയാകുക, നന്നാകുക, ശരിയാകുക
  6. ചാറ

    1. നാ.
    2. വലിയമൺപാത്രം
  7. ചാറ്

    1. -
    2. "ചാറുക" എന്നതിൻറെ ധാതുരൂപം.
  8. ചർ

    1. നാ.
    2. ഉപയോഗമില്ലാത്ത വസ്തു
    3. നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം)
    4. പുണ്ണിലെ ചലം
  9. ചീർ1

    1. -
    2. "ചീരുക" എന്നതിൻറെ ധാതുരൂപം.
  10. ചീർ2

    1. -
    2. "ചീർക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക