-
ദക്ഷ1
- യോജിച്ച
- സൂക്ഷ്മമായ
- സാമർധ്യമുള്ള
- തയാറുള്ള
- സത്യമുള്ള
-
ദക്ഷ2
- ദുർഗ
- ഭൂമി
- ഗംഗ
-
ദാക്ഷി1
- ദക്ഷൻറെ പുത്രി
- ദക്ഷൻറെ ഗോത്രത്തിൽ ജനിച്ച സ്ത്രീ
- വൈയാകരണനായ പാണിനിയുടെ അമ്മ
-
ദാക്ഷി2
- ദക്ഷൻറെ പുത്രൻ
-
ദിക്ഷു
- ദിക്കുകളിൽ
-
ദീക്ഷ
- ദീക്ഷിക്കൽ
- താടിമീശകൾ വളർത്തൽ (മാതാപിതാക്കളുടെ മരണത്തെത്തുടർന്നു വ്രതം അനുഷ്ഠിക്കുന്ന കാലത്തോ ഭാര്യ ഗർഭിണിയായിരിക്കുന്ന കാലത്തോ). (പ്ര.) ദീക്ഷഎടുക്കുക = വ്രതം അവസാനിപ്പിക്കുന്നതോടൊപ്പം ക്ഷൗരം ചെയ്യുക. ദീക്ഷവളർത്തുക = വ്രതാനുഷ്ഠാനത്തിൻറെ ഭാഗമായി മുടിയും താടിയും വളർത്തുക