1. തടി1

    Share screenshot
    1. വടി
    2. അളവുകോൽ
    3. മരത്തിൻറെ കൊമ്പ് ഇല വേര് ഇവയൊഴികെയുള്ള ഭാഗം, മരം അറുത്തോ മുറിച്ചോ എടുക്കുന്ന കഷണം
    4. ആമം
    5. ഉടൽ
  2. തടി2

    Share screenshot
    1. ചരിവ്
    2. താഴ്വര
    3. തീരം
  3. താടി

    Share screenshot
    1. ചിബുകം (മുഖത്തിൽ കീഴ്ചുണ്ടിനു താഴെയുള്ള ഭാഗം)
    2. പുരുഷന്മാരുടെ മുഖത്ത് കവിളിലും താടിയിലും മറ്റും (മേൽച്ചുണ്ട് ഒഴിച്ചുള്ള ഭാഗത്ത്) വളരുന്ന രോമം
    3. കഥകളിയിലെ വേഷങ്ങളിൽ ഒരു വിഭാഗം, താടിയുള്ള വേഷം
    4. (കഴുക്കോലിൻറെ) അറ്റം, കഴുക്കോൽത്താടി. (പ്ര.) താടി എടുക്കുക = 1. മുഖത്തുവളരുന്ന രോമങ്ങൾ വടിച്ചുകളയുക
    5. മരണമടുക്കുമ്പോൾ താടി ഇളകത്തക്കവണ്ണം ശ്വാസം വലിക്കുക. താടികളയുക = താടിവടിക്കുക. താടിക്കുകൈകൊടുക്കുക = ചിന്താമൂകനായിരിക്കുക. താടിയും മൂക്കും കൂട്ടിമുട്ടുക = വാർദ്ധക്യാവസ്ഥയിലെത്തുക
  4. താഡി

    Share screenshot
    1. ഒരു കർണാഭരണം
    2. കുടപ്പന
  5. താറ്റി1

    Share screenshot
    1. ചകിരിയിലെ ചോറും അഴുക്കും നീക്കുന്നതിനുള്ള ഒരുപകരണം
  6. താറ്റി2

    Share screenshot
    1. "താറ്റുക" എന്നതിൻറെ ഭൂതരൂപം.
  7. ധടി

    Share screenshot
    1. പഴന്തുണി
    2. അരയിൽ ധരിക്കുന്ന അടിവസ്ത്രം
  8. ധാടി

    Share screenshot
    1. സാമർഥ്യം
    2. പ്രൗഢി
    3. ഭയം കൂടാതെ ശത്രുവിൻറെ നേരെ ചെല്ലൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക