1. അപനോദം, -നം

    1. നാ.
    2. എടുത്തുമാറ്റൽ, ദൂരീകരിക്കൽ, നശിപ്പിക്കൽ
    3. പ്രായശ്ചിത്തം
  2. അഭ്യർഥന, -നം

    1. നാ.
    2. അപേക്ഷ, പ്രാർഥന
  3. അമ്മാന, -നം

    1. നാ.
    2. അമ്മാനയാട്ടം
    3. അമ്മാനക്കായ്, അമ്മാനക്കുരു. (പ്ര.) അമ്മാനമാടുക, അമ്മാനയാടുക. അമ്മാനാടുക = അമ്മാനകളിക്കുക, സ്വാധീനപ്പെടുത്തി ഇഷ്ടംപോലെ പെരുമാറുക, ഉപയോഗപ്പെടുത്തുക. (അമ്മാനയാടുന്ന ആൾ അമ്മാനക്കരുവിനെയെന്നപോലെ)
  4. അർചന, -നം

    1. നാ.
    2. അർച്ചിക്കൽ, പൂജനം, ദേവതാനാമം ഉച്ചരിച്ചുകൊണ്ടുള്ള ആരാധന
  5. ആഖം, -നം

    1. നാ.
    2. തൂമ്പ, കൈക്കോട്ട്, മൺവെട്ടി
  6. ആച്ഛേദന -നം

    1. നാ.
    2. ഛേദിച്ചുകളയൽ, വെട്ടിമാറ്റൽ, നീക്കിക്കളയൽ
    3. ബലത്കാരമായി പിടിച്ചെടുക്കൽ, അപഹരിക്കൽ
  7. ഈശാനകോൺ, -ണം

    1. നാ.
    2. വടക്കുകിഴക്കേ ദിക്ക്
  8. ഏതാൻ, -നും

    1. വി.
    2. അൽപം ചിലത്, കുറെ, കുറച്ച്, വല്ലതും
  9. ഒപ്പന, -നം

    1. നാ.
    2. ഉപമ, താരതമ്യം
    3. തെളിവ്
    4. പരസമ്മതം, യോജിപ്പ്
    5. ഒപ്പനിരപ്പ്
    6. അലങ്കരണം, ആഭരണം
    7. (മുസ്ലിങ്ങളുടെ) കല്യാണപ്പന്തലിൽ വരന് ഇരിക്കാനുള്ള മണ്ഡപം, ചമയപ്പന്തൽ
    8. കല്യാണത്തിനുമുമ്പ് മുസ്ലിം വധുവിനെ കൂട്ടുകാരികൾ ചേർന്ന് ഇക്കിളിപ്പെടുത്തിയും കളിയക്കിയും കയ്യടിച്ചുപാടുന്ന പാട്ട്
  10. ഗണന, -നം

    1. നാ.
    2. എണ്ണൽ, കണക്കുകൂട്ടൽ
    3. ഗുണദോഷങ്ങൾ നന്മതിന്മകൾ ഏറ്റക്കുറച്ചിലുകൾ സ്വഭാവവിശേഷണങ്ങൾ തുടങ്ങിയവയെ ആധാരമാക്കി ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടതെന്ന നിഗമനത്തിലെത്തിച്ചേരൽ, ഊഹിക്കൽ
    4. (ജ്യോ.) ഗ്രഹങ്ങളുടെയും മറ്റും ഗതിവിഗതികൾ സ്ഥിതി മുതലായവ കണക്കാക്കുന്ന ക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക