-
പന്നൽ1
- പന്നവള്ളി
-
പന്നൽ2
- ചീത്തയായത്, പന്നാസ്. ഉദാ: പന്നൽത്തുണി
-
പന്നൽ3
- അന്വേഷണം
- ചൊല്ല്, പനുവൽ
-
പിന്നൽ
- പിന്നുകയെന്ന പ്രവൃത്തി, മെടച്ചിൽ
-
പുന്നെല്ല്
- പുതുനെല്ല്
-
പൂണുനൂൽ
- പൂണുന്ന (ശരീരം ചുറ്റി ധരിക്കുന്ന) നൂൽ, ഉപവീതം (ബ്രാഹ്മണരും മറ്റും ധരിക്കുന്നത്). പൂണൂൽക്കല്യാണം = ഉപനയനം
-
പെൺനാൾ
- സ്ത്രീനക്ഷത്രം (കാർത്തികമുതൽ അഞ്ചും പൂരം അത്തം ചിത്തിര അനിഴം അവിട്ടം ചതയം ഉത്രട്ടാതി രേവതി എന്നിവയും)
-
പൊന്നോല
- കാതിലിടാൻ സ്വർണംകൊണ്ടുണ്ടാക്കുന്ന ഒരുതരം ആഭരണം