-
അത്രച്ചെ, -ശ്ശെ, ശ്ശേ
- അവ്യ.
-
അത്രയോളം, അത്രയും മാത്രം
-
ഓരോന്നിനും അത്രയും വച്ച്
-
അരച്, -ശ്
- നാ.
-
രാജാവ്, രാജത്വം. (പ്ര.) അരശിരിക്കസ്ഥാനം = രാജധാനി; അരചാളുക = നാടുവാഴുക
-
ഇശ്ശി, ശ്ശി
- അവ്യ.
-
ഇത്തിരി, ഇച്ചിരി, അല്പം, കുറെ
-
വളരെ, ഏറെ
-
ഏതാദൃക്ക്, -ശ
- വി.
-
ഈമാതിരിയുള്ള, ഇത്തരത്തിലുള്ള, ഈമട്ടിലുള്ള, ഇങ്ങനെയുള്ള
-
കടുതാശ്, -ശി
- നാ.
-
= കടലാസ്
-
പ്രമാണം, രേഖ
-
കൂജ, -ശ, -സ
- നാ.
-
കഴുത്തിടുങ്ങിയ ഒരിനം ജലപാത്രം
-
ചാപ്പാട്ട്, ശാ-
- നാ.
-
ഊണ്, ഭക്ഷണം. ചാപ്പാട്ടുരാമൻ = ധാരാളം ഭക്ഷിക്കുന്നവൻ, തിമ്മൻ
-
ചാപ്പിടുക1, ശാ-, സാ-
- ക്രി.
-
ഭക്ഷിക്കുക, തിന്നുക
-
ചിങ്കിടി, ശി-
- നാ.
-
കഥകളിയിലെ പിൻപാട്ടുകാരൻ
-
ദൂഷം, -ഷി
- നാ.
-
കണ്ണിലെ പീള