-
സംഗതം
- പൊരുത്തം
- സാധാരണമായുള്ള ഒത്തുചേരൽ
- കൂട്ടുകെട്ട്, സൗഹൃദം, അടുപ്പം
-
സംഗീതം
- പാട്ട്, പാടൽ, ഈണത്തിലുള്ള പാടലോ നിരർഥമായ ശബ്ദങ്ങൾ നീട്ടി ചൊല്ലലോ
- സപ്തസ്വരങ്ങളുടെ സവിശേഷവിന്യാസത്തോടും താളഘടനയോടും കൂടിയുള്ള സ്വരാലാപമോ ഗീതത്തിൻറെ ആലാപമോ
- ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഗാനാലാപസമ്പ്രദായം, ഉദാ: കർണാടക സംഗീതം
- ഗീതവാദ്യനൃത്തങ്ങളുടെ സമ്യുക്തമായ പ്രയോഗം
-
സംഘാതം
- എല്ല്
- വധം
- അടച്ചുപൂട്ടൽ
- ഏറ്റുമുട്ടൽ, കൂട്ടിമുട്ടൽ
- ഞെരിച്ചമർത്തൽ
- ഒരു പ്രത്യേകതരം നട