1. ആച്ചന

    1. നാ.
    2. ആജ്ഞ, കല്പന
    3. രാജാജ്ഞയനുസരിച്ചുള്ള കാവൽ
  2. അച്ചൻ

    1. നാ.
    2. അച്ഛൻ, പിതാവ്
    3. ചില നായർതറവാടുകളിൽ പ്രഭുക്കന്മാർക്കുള്ള സ്ഥാനപ്പേർ. ഉദാ: കോമ്പിയച്ചൻ, പാലിയത്തച്ചൻ
    4. ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം
    5. ക്രിസ്ത്യൻ പാതിരി
    6. അമ്മാവൻ, (ക്രിസ്ത്യാനികളുടെ ഇടയിൽ)
    7. ബഹുമാനം, വാത്സല്യം മുതലായവ സൂചിപ്പിക്കാൻ പുരുഷനാമങ്ങളോട് ചേർക്കുന്ന ഒരു പദം. ഉദാ: പിള്ളേച്ചൻ, ചാക്കോച്ചൻ
    8. ജ്യേഷ്ഠൻ, മച്ചുനൻ
    9. മൃഗവാചകശബ്ദങ്ങളോടും ചേർക്കുന്നു, ഉദാ: കുരങ്ങച്ചൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക