1. ഇറങ്ങുക, എറങ്ങുക

    1. ക്രി.
    2. താഴോട്ടു നീങ്ങുക, ഉയരത്തിൽനിന്നും താഴേയ്ക്കു വരിക
    3. അന്നനാളത്തിൽക്കൂടി താഴോട്ടു പോവുക, തൊണ്ടയിൽക്കൂടി വയറ്റിലേക്കുപോവുക
    4. പ്രവേശിക്കുക, വ്യാപരിക്കുക
    5. തുളഞ്ഞുകയറുക, ദ്വാരത്തിൽ പ്രവേശിക്കുക
    6. കരയ്ക്ക് അടുക്കുക
    7. തങ്ങുക, താത്കാലികമായി താമസിക്കുക
    8. പുറപ്പെടുക, യാത്രപറയുക, പുറത്തു പോവുക
    9. പുറത്താവുക, പ്രസിദ്ധീകരിക്കപ്പെട്ടതാവുക, നടപ്പിൽ വരിക
    10. രോഗത്തിനോ വിഷബാധയ്ക്കോ ശമനം വരിക
    11. വിലക്കുറവ് ഉണ്ടാവുക
    12. സ്ഥാനത്തിലോ വലിപ്പത്തിലോ കുറവുണ്ടാവുക
    13. ചെലവാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക