1. ഉച്

    1. -
    2. "ഉത്" (ഉദ്) എന്ന ഉപസർഗം ശ-ചവർഗാക്ഷരങ്ങൾക്കു മുൻപു കൈക്കൊള്ളുന്നരൂപം.
  2. ഉച്ച1

    1. വി.
    2. ഉയർന്ന, ഉയർച്ചയുള്ള, പൊക്കമുള്ള
    3. തീവ്രമായ, തീക്ഷ്ണമായ, കഠിനമായ
    4. വലിയശബ്ദത്തിലുള്ള, ഉയർന്നസ്വരത്തിലുള്ള
    5. ഉന്നതസ്ഥിതിയിലുള്ള
    6. (ജ്യോ.) ഉച്ചസ്ഥിതിയെപ്രാപിച്ച, ഉച്ചപ്പെടുക, ഉച്ചമാവുക = വർധിക്കുക
  3. ഉച്ച2

    1. നാ.
    2. പകലിൻറെ മധ്യം, സൂര്യൻ തലയ്ക്കുനേരേമുകളിൽ കാണുന്ന സമയം, മധ്യാ­ം. (പ്ര.) ഉച്ചതലമറിയുക, ഉച്ചതെറ്റുക, ഉച്ചതിരിയുക = മധ്യാ­ംകഴിയുക; ഉച്ചതുള്ളുക = ഉച്ചവെയിലിൽ ഓളം വെട്ടുന്നതുപോലെ തോന്നുക, കാനൽ ജലം
  4. ഉച്ചി

    1. നാ.
    2. മുകളറ്റം
    3. നെറുക, തലയുടെ നടുവ്, തലയുടെ മുകൾഭാഗം, തല
    4. മധ്യാ­ം. ഉച്ചിക്ക് അടിക്കുക = ശിക്ഷിക്കുക. ഉച്ചിവരളുക = എണ്ണപുരട്ടാതിരിക്കുക
  5. ഉച്ചൈ:

    1. അവ്യ.
    2. ഉച്ചത്തിൽ, വലിയശബ്ദത്തിൽ, ഉറക്കെ
    3. ഉയരത്തിൽ, ഉച്ചസ്ഥിതിയിൽ, മുകളിലേക്ക്, ഉത്കർഷത്തിലേക്ക്
    4. ഗാഢമായി, ശക്തിമത്തായി, തീവ്രമായി, വളരെ അധികമായി
    1. വി.
    2. മഹത്തായ, ഉയർന്ന
    3. വലിയ, നീണ്ട, (മണിപ്രവാളത്തിൽ പ്രയോഗം)
  6. ഉച്ച്

    1. നാ.
    2. ഒച്ച്
    3. കിറുക്ക്, പിച്ച്
    4. ധാന്യം തുരന്നുതിന്നുന്ന ഒരു പ്രാണി
    5. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ലയിച്ചുകിടക്കുന്ന ജൈവപദാർഥങ്ങളുടെ പൊടിയും മറ്റും, ഉന്ത്, വഴുക്കൽ. ഉച്ചുപിടിക്ക = ഉന്തുപിടിക്ക
  7. ഊച്ചി

    1. നാ.
    2. ഒരു സാങ്കൽപികഭീകരജന്തു, കുഞ്ഞുങ്ങളെ പേടിപ്പെടുത്താൻ പറയുന്നത്, ഉമ്മാക്കി
  8. ഊച്ച്1

    1. നാ.
    2. ഇണ, ചങ്ങാതി
  9. ഊച്ച്2

    1. നാ.
    2. അധോവായു
    3. കടിക്കൽ, കടി (അട്ടയുടെയും നീറിൻറെയും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക