1. ഋഷഭൻ

    1. നാ.
    2. ഒരു രാജാവ്, മഹാവിഷ്ണുവിൻറെ അവതാരം, നാഭിക്കു പത്നിയായ മേരുവിൽ ജനിച്ച പുത്രൻ
    3. യുധാജിത്തിൻറെ രണ്ടു പുത്രന്മാരിൽ ഒരാൾ (ഭാര്യ കാശിരാജപുത്രി, മകൻ ജയന്തൻ)
    4. കുശാഗ്രൻറെ പുത്രനായ ഒരു പുരുവംശരാജാവ്, ഉപരിചരവസുവിൻറെ പ്രപൗത്രൻ
    5. സ്വാഹ്യൻറെ പുത്രനായ ഒരു യാദവ രാജാവ്
    6. ജൈനന്മാരുടെ ആദ്യത്തെ തീർഥങ്കരൻ, ഋഷഭദേവൻ
    7. പ്രധാനൻ, ശ്രഷ്ഠൻ. ഉദാ: പുരുഷർഷഭൻ
    8. ഋഷഭദേശക്കാരൻ
    9. ഒരു വാനരരാജൻ, ഇടവൻ, ഒരു നാഗത്തിൻറെ പേര്, സ്വാരോചിഷമന്വന്തരത്തിലെ സപ്തർഷിമാരിൽ ഒരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക