1. എത്തുക1

    1. ക്രി.
    2. ചെന്നുചേരുക, ചെന്നുപറ്റുക, പ്രാപിക്കുക
    3. പ്രാപ്തമാക്കുക, തികയുക (കാലമെന്നപോലെ) ഉദാ: പരീക്ഷാഘട്ടം എത്തുക, കാലം എത്തുക
    4. ഏതെങ്കിലും ഒരു സ്ഥാനം വരെ നീണ്ടുകിടക്കുക. ഉദാ: ഉപ്പൂറ്റിവരെ എത്തുന്ന തലമുടി
    5. തൊടുവാൻ തക്കവിധം ആകുക. ഉദാ: കൊമ്പിൽനിന്നു പൂപറിക്കാൻ കൈ എത്തുകയില്ല. എത്തിയാൽ കുടുമ, അല്ലെങ്കിൽ കാൽ. എത്താത്തകമ്പിൽ പറിയാത്ത വള്ളി. "കയ്യ് എത്താത്ത മുന്തിരിങ്ങ പുളിക്കും" (പഴ.)
    6. അടുത്തുവരിക. ഉദാ: ഒപ്പം എത്തുക
    7. കാൽവിരൽ കുത്തി പൊങ്ങുക. ഉദാ: എത്തിനോക്കുക
    8. വന്നുഭവിക്കുക, വന്നുകൂടുക, സംഭവിക്കുക
    9. കിട്ടുക, കൈവരുക
    10. അവസാനിക്കുക, ഒടുങ്ങുക, തീരുക. "മാറാത്ത വ്യാധിക്കു എത്താത്ത മരുന്ന്" (പഴ.)
  2. എത്തുക2

    1. ക്രി.
    2. ചതിക്കുക, മോഷ്ടിക്കുക, തട്ടിയെടുക്കുക
  3. എതുക

    1. നാ.
    2. പാദങ്ങളിലെ രണ്ടാമത്തെ അക്ഷരത്തിനു സാമ്യമുണ്ടായിരിക്കൽ, ദ്വിതീയാക്ഷരപ്രാസം
  4. ഏത്തുക

    1. ക്രി.
    2. സ്തുതിക്കുക, പുകഴ്ത്തുക, കൊണ്ടാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക