-
എണ്ണ്, എൺ
- നാ.
-
എണ്ണം, സംഖ്യ. ഉദാ: എണ്ണറ്റ, എണ്ണമില്ലാത (-ത്ത), എണ്ണേറുക
-
കണക്ക്
-
എൺ2, എണ്ണ്
- നാ.
-
എണ്ണം, സംഖ്യ
-
ഏൻ3
- -
-
ഏതേനും, ഏങ്ങേനും = "ആനും".
-
എൻ1
- -
-
"എന്നുക" എന്നതിൻറെ ധാതുരൂപം.
-
എൻ2
- സ.നാ.
-
ഉത്തമപുരുഷസർവനാമശബ്ദത്തിൻറെ പ്രതിഗ്രാഹികാവിഭക്തികളിലെ പ്രാതിപദികഭാഗം, നിർദേശികാവിഭക്തിയിൽ "എൻ" ദീർഘിച്ച് "ഏൻ" എന്നു രൂപം പാമരഭാഷയിൽ, (ഞാൻ എന്നതിൻറെ ആദിരൂപം ഇതായിരുന്നു)
-
എൻറെ എന്ന അർത്ഥത്തിൽ. ഉദാ: "എന്നച്ഛൻ", "എന്നമ്മ"
-
ക്രിയകളോടുചേരുന്ന ഉത്തമപുരുഷ ഏ.വ.പ്രത്യയം. സാധാരണ "ഏൻ" എന്നു ദീർഘിച്ചുനിൽക്കും, ചിലപ്പോൾ "അൻ" എന്നും
-
ഏനാ
- -
-
ഒരു സംബോധനപദം.
-
ഏൻ1
- സ.നാ. ഉ. പു. ഏ.വ.
-
ഞാൻ
-
ഉത്തമപുരുഷ ഏകവചനപ്രത്യയം. (ക്രിയകളോടു ചേർത്തു പ്രയോഗം)ഇപ്പോൾ അപൂർവമായി കവിതകളിൽ മാത്രം പ്രയോഗം
-
നിഷേധവാചകക്രിയകളോടുചേർന്നു ശീലഭാവിയിൽ രൂപം. ഉദാ: കാണേൻ, ചെയ്യേൻ = ഞാൻ കാണുകയില്ല, ഞാൻ ചെയ്യുകയില്ല
-
ഏൻ2
- അവ്യ.
-
എന്ത്, എന്തുകൊണ്ട്, എങ്ങനെ
-
എനേ
- വ്യാ.
-
ആശ്ചര്യം മുതലായവയെ ദ്യോതിപ്പിക്കുന്നത്
-
ഏനേ2
- -
-
"ഉം" ചേർന്ന് "ഏനെയും", "ഏനേം", "ഏനും" എന്നും രൂപങ്ങൾ. (വ്യാക.) ഒരു പ്രത്യയം. സംഭവ്യാർഥത്തിൽ (ചെയ്യുമായിരുന്നു എന്ന അർത്ഥത്തിൽ) ഭൂതകാലക്രിയാ രൂപത്തോടു ചേരുന്നത്. ഉദാ: കണ്ടേനേ = കാണുമായിരുന്നു.