1. ഒറ്റ

    1. നാ.
    2. ഒരുതരം വാദ്യം
    1. വി.
    2. വിശേഷണരൂപം. താരത. ഇരട്ട. ഒന്നുമാത്രമായ, ഒന്നായ, തനിച്ചുള്ള, ഒരു കൂട്ടില്ലാത്ത
    1. നാ.
    2. ഒന്ന്, ജോടിയിൽപ്പെട്ട ഒന്ന്
    3. സംഖ്യകളുടെ ഏകസ്ഥാനം, ഏകസ്ഥാനമുള്ള അക്കം
    4. ഓജസംഖ്യ, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെയുള്ള സംഖ്യകൾ
    5. ഒരു ജോടിയിൽപ്പെട്ടത്, സമനിലയിലുള്ളത്
    6. കളരിപ്പയറ്റിൽ മർമസ്ഥാനങ്ങളിലുള്ള ക്ത്തും അടിയും ഒഴിവും
    7. നാലുമുഴം നീളമുള്ള ഒറ്റമുണ്ട്. ഉദാ: ഒറ്റമുണ്ടും ഇരട്ടമുണ്ടും, ഒറ്റൗടുക്കുക
    8. ഒരു പലഹാരം (ക്ഷേത്രങ്ങളിലെ നൈവേദ്യമായുണ്ടാക്കുന്നത്)
    9. (നായാട്ട്) ആൺപന്നി, കാട്ടുപന്നി, ഒറ്റയാൻ. (പ്ര.) ഒറ്റക്കെട്ടായിനിൽക്കുക, ഒറ്റക്കയ്യായിനിൽക്കുക, ഒറ്റതിരിയുക, ഒറ്റപ്പെടുക, ഒറ്റയ്ക്കു പറയുക, ഒറ്റനോട്ടത്തിൽ ഇത്യാദി
  2. ഉടപ്പിറന്നവൻ, ഒട-

    1. നാ.
    2. സഹോദരൻ, കൂടെപ്പിറന്നവൻ. (സ്ത്രീ.) ഉടപ്പിറന്നവൾ
  3. ഒട1

    1. നാ.
    2. ഉട, നിവർത്തുപിടിച്ച കുടപോലെ മണൽക്കാടുകളിൽ ധാരാളം വളരുന്ന ഒരു മുൾ മരം. ധാരാളം ചെറിയ ഇലകൾ ഉണ്ടായിരിക്കും
  4. ഒട2, ഉട

    1. നാ.
    2. വൃഷണം
    3. കോഷ്ഠം, വസ്തിപ്രദേശം
  5. ഔഡ

    1. വി.
    2. നനഞ്ഞ, ഈർപ്പമുള്ള
  6. ഒട്, ഓട്

    1. വ്യാക.
    2. ഇത് ഒട്ടുക എന്ന കൃതിരൂപംതന്നെ. സമ്യോജികാവിഭക്തിപ്രത്യയം (കൂടി, ചേർന്ന്, അടുക്കൽ, സമീപം, ഒപ്പം എന്നീ അർത്ഥങ്ങളിൽ നാമത്തോടുചേർത്ത് പ്രയോഗം. ഉദാ: അതിനൊട്, അതിനോട്; അവനൊട്, അവനോട്; എന്നൊട്, എന്നോട് ഇത്യാദി. "ഏ" ചേർന്ന് "അതിനോടേ" എന്നപോലെ രൂപം. അതിനോടൊപ്പം, അതിനോടൊന്നിച്ച്, അതിനോടുചേർന്ന്, അതിനോടുകൂടെ എന്നപോലെ ഗതികൾ ചേരുമ്പോൾ വിയോജകാർഥത്തിലും പ്രയോഗം. ഉദാ: ഉടവരോട് വേർപാട്; ഇടരൊടുവേറായ്; ചേതനയോടു പിരിഞ്ഞ് ഇത്യാദി)
  7. ഒറ്റുകൊടുക്കുക, ഒറ്റി-

    1. ക്രി.
    2. രഹസ്യമായി അറിവുകൊടുക്കുക, വിശ്വാസവഞ്ചന ചെയ്യുക
  8. ഒറ്റ്

    1. നാ.
    2. ചാരപ്രവൃത്തി, ഗൂഢമായ അറിവ്
    3. മീൻപിടിത്തം
  9. ഓട1

    1. നാ.
    2. വെള്ളം ഒലിച്ചുപോകുന്ന ചാല്, റോഡുകളുടെ ഇരുവശങ്ങളിലും ഉള്ള ചെറിയ നീർച്ചാൽ
    3. കിടങ്ങ്, അകഴി
    4. ഒരു ആഭരണം, നെറ്റിപ്പട്ടം
    5. ചക്കിൻറെ ഒരു ഭാഗം (മ.തി.)
  10. ഓട2

    1. നാ.
    2. ഒരു മരുന്നു ചെടി, കിലുകിലുപ്പച്ചെടി
    3. ഓട(ൽ) മരം, ഓടവള്ളി
    4. മുളയുടെ ഇനത്തിൽപ്പെട്ട ഒരു ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക