1. ഔരഗ

    1. വി.
    2. ഉരഗത്തെ സംബന്ധിച്ച
  2. ഒരിക്ക്

    1. നാ.
    2. യോഗ്യത, ചേർച്ച, യോജിപ്പ്
  3. ഒരുക്ക്

    1. നാ.
    2. ഒരുക്കം, അടിയന്തിരങ്ങൾക്കും മറ്റും സംഭരിച്ചുവയ്ക്കുന്ന സാധനങ്ങൾ
  4. ഓരിക്ക

    1. നാ.
    2. ഇത്തിൾ
    3. ഒരിനം ചെറിയ കക്ക
  5. ഓരുക, ഓർക്കുക

    1. ക്രി.
    2. ഓർക്കുക, വിചാരിക്കുക, ആലോചിക്കുക. (ഓരുക, ഓരുവാൻ, ഓരാതെ, ഓരായ്വാൻ, ഓരുമ്പോൾ ഇത്യാദി ചില രൂപങ്ങൾ മാത്രമേ പ്രയോഗത്തിലുള്ളു. ശേഷം "ക്ക്" ചേരുന്ന രൂപങ്ങൾ - ഓർക്കുന്നു ഇത്യാദി)
  6. ഓറുക

    1. ക്രി.
    2. അടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക