1. ഖണ്ഡലം

    1. നാ.
    2. തുണ്ട്, കഷണം, കണ്ണി
  2. കണ്ടലം2

    1. നാ.
    2. ഒരു ചെടി
    3. പശ എടുക്കാവുന്ന ഒരിനം മരം
  3. കണ്ടാലം

    1. നാ.
    2. മലങ്കാര
  4. ഘണ്ടാലം

    1. നാ.
    2. ആന
    3. മലങ്കാര
  5. കാണ്ഡാലം

    1. നാ.
    2. ചൂരൽക്കുട, വേപ്പ്, മുള തുടങ്ങിയവയുടെ ചീൾകൊണ്ട് ഉണ്ടാക്കിയ കുട്ട
  6. കണ്ടലം1

    1. നാ.
    2. കണ്ണ്
  7. ഗണ്ഡോലം

    1. നാ.
    2. ശുദ്ധിചെയ്യാത്ത പഞ്ചസാര
    3. ഒരുകവിൾ കൊള്ളുന്നത്, ഒരു കവിൾ നിറയെ ഉള്ളത്
  8. കുണ്ഡലം

    1. നാ.
    2. ആകാശം
    3. വിലങ്ങ്
    4. ഭാരതവർഷത്തിലെ ഒരു ജനപദം
    5. വൃത്താകൃതിയിലുള്ള ഒരുതരം കർണാഭരണം
    6. പഴയ ഓലഗ്രന്ഥങ്ങളിൽ അധ്യായം തുടങ്ങിയ മഹാഖണ്ഡങ്ങളുടെ അറുതിസൂചിപ്പിക്കാൻ ഇട്ടുപോന്ന ഒരു ചിഹ്നം
    7. കറ്റർച്ചുറ്റ്, കയർച്ചുരുൾ
    8. കുതുമ്പ
    9. വീഴക്ഷരങ്ങളെ വെട്ടുന്നതിന് ഉപയോഗിച്ചിരുന്ന വട്ടം
    10. മൂത്രാശയസംബന്ധിയായ ഒരു രോഗം
    1. സംഗീ.
    2. ഒരുതരം താളം. (പ്ര.) കുണ്ഡലാകാരം = വൃത്താകൃതി. കുണ്ഡലം മറിയുക = വട്ടംകറങ്ങുക, തലകുത്തിമറിയുക
  9. കുണ്ഡാലം

    1. നാ.
    2. ശരീരത്തിൽ മുഴകളുണ്ടാക്കി പഴുത്തു പൊട്ടുന്ന ഒരുതരം രോഗം
  10. കണ്ടാലും

    1. വി.
    2. നിങ്ങൾ ദയവുചെയ്തു കാണുക
    3. കണ്ടാൽപോലും. (-ആലും നോക്കുക.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക