-
കിക്കിളി, ഇ-
- നാ.
-
ശരീരത്തിലെ കക്ഷം തുടങ്ങിയ മൃദുലമായ ചിലഭാഗങ്ങളിൽ സ്പർശംകൊണ്ടുണ്ടാകുന്ന അസുഖകരവും മിക്കപ്പോഴും ചിരിക്കാൻ പ്രരിപ്പിക്കുന്നതുമായ ഒരു അനുഭവം
-
മനസ്സിൽ തോന്നുന്ന സന്തോഷകരമായ ഉദ്വേഗം അല്ലെങ്കിൽ തുടിപ്പ്
-
ലജ്ജ
-
ഇ2
- വ്യാക.
-
ഒരു ചുട്ടെഴുത്ത്, അടുത്തുള്ള ഒന്നിനെ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇ (ഇ-ത്, ഇ-പ്പൂവ്) ലിംഗപ്രത്യയങ്ങളായ "അൻ", "അൾ", "ത്" എന്നിവ ചേർന്ന് ഇവൻ, ഇവൾ, ഇത് എന്ന് പ്രയോഗം, കാലം, ദേശം, അളവ് എന്നിവ ദ്യോതിപ്പിക്കാൻ "ഇ" യോട് "ന്ന്", "ങ്ങ്", "ത്ര" എന്നീ പ്രത്യയങ്ങൾ ചേർത്ത് ഇന്ന്, ഇങ്ങ്, ഇത്ര എന്നീരൂപങ്ങൾ ഉണ്ടാക്കുന്നു
-
ഇ3
- -
-
തുടങ്ങി, ഉണ്ടായി, എത്തി (ഭൂ.കാ.)
-
ചെയ്യിക്കുന്നു, പഠിപ്പിക്കുന്നു (പ്രയോ.)
-
കേമി, മിടുക്കി (സ്ത്രീ.)
-
കേളി, തോഴി (കൃതികൃത്ത്)
-
ഉടൻകൊല്ലി, കാലുവാരി (കാരകകൃത്ത്)
-
ഇ4
- -
-
നാമത്തിൽനിന്നു ക്രിയാരൂപം ഉണ്ടാക്കുവാൻ ചേർക്കുന്ന ഇടനില. ഇതു ദ്രാവിഡഭാഷകളിൽ പൊതുവേ ഉണ്ട്. ഉദാ: കല്ല്-കല്ലിക്കുക, വണ്ണം-വണ്ണിക്കുക ഇത്യാദി.
-
ഇ5
- -
-
സംസ്കൃതത്തിലെ സ്ത്രീലിംഗനാമങ്ങളിലെ ഈകാരം മലയാളത്തിൽ ഹ്രസ്വമാക്കി പ്രയോഗിച്ചുവരുന്നു. ഉദാ: സതീ-സതി, ഗൗരീ-ഗൗരി. സംസ്കൃതരീതിക്കുള്ള സമാസത്തിൽ ഈ മാറ്റമില്ല. ഉദാ: പാർവതീവല്ലഭൻ, ഗൗരീശിഖരം (സം. സമാസം), ശാലിനിയമ്മ, ഗൗരിക്കുട്ടി (മലയാളരീതി). ഏകാക്ഷരപദത്തിൽ "ഈ" ചുരുങ്ങുകയില്ല. സ്ത്രീ, സ്ത്രീയെ, ശ്രീ, ശ്രീയാൽ.
-
ഇ6
- -
-
"ഋ യ ര ല"ഇവയിലൊന്നുകൊണ്ടു തുടങ്ങുന്ന സംസ്കൃതപദങ്ങളുടെ തദ്ഭവരൂപങ്ങൾ (പ.മ.), "ഇ" ചേർത്തു പ്രയോഗിച്ചുവരുന്നു. ഉദാ: ഇരണം (ഋണം), ഇയന്തിരം (യന്ത്രം), ഇരാമൻ (രാമൻ), ഇലങ്ക (ലങ്ക).
-
ഇ7
- വ്യാ.
-
അദ്ഭുതം, കോപം, നിന്ദ മുതലായവയെ സൂചിപ്പിക്കുന്നത്
-
ഇ1
- -
-
അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം, ഹ്രസ്വസ്വരം, താലവ്യം.
-
ഈ1
- -
-
അക്ഷരമാലയിലെ നാലാമത്തെ അക്ഷരം, സ്വരം, "ഇ" കാരത്തിൻറെ ദീർഘം, താലവ്യം.
-
ഈ2
- -
-
ഒരു ചുട്ടെഴുത്ത്.