-
അടുക
- ക്രി.
-
ചീയുക, അഴുകുക, ഇലയും മറ്റും വീണു ദ്രവിക്കുക, കടലാസും മറ്റും നനഞ്ഞു പൊടിയുക
-
ആടുക1
- ക്രി.
-
അങ്ങോട്ടുമിങ്ങോട്ടും ചലിക്കുക, ഇളക്കുക
-
നൃത്തംചെയ്യുക, കഥ അഭിനയിക്കുക
-
പുരളുക, പറ്റുക
-
അഭിഷേകംചെയ്യുക
-
കുളിക്കുക
-
കളിക്കുക
-
അടുത്തുപെരുമാറുക
-
ചക്കിൽക്കിടന്ന് അരയുക
-
കൊണ്ടാടുക, ഘോഷിക്കുക
-
ക്ഷീണിക്കുക, ധൈര്യംവിടുക, മനസ്സിളകുക, പതറുക
-
ശക്തിക്ഷയിക്കുക, ദുർബലമാക്കുക
-
തുടിക്കുക, സ്പന്ദിക്കുക
-
വീശുക
-
സഞ്ചരിക്കുക
-
ആടുക2
- ക്രി.
-
കൊല്ലുക, ജയിക്കുക, പാകംചെയ്യുക
-
ആറ്റുക
- ക്രി.
-
തണുപ്പിക്കുക
-
ആശ്വസിപ്പിക്കുക
-
ശമിപ്പിക്കുക, കുറയ്ക്കുക, സമാധാനപ്പെടുത്തുക, തൃപ്തിപ്പെടുത്തുക
-
ഈർപ്പമില്ലാതാക്കുക, ഉണക്കുക