1. അണ1

    1. നാ.
    2. നദിയിലും മറ്റും ജലപ്രവാഹം തടഞ്ഞുനിറുത്തുവാൻ കുറുകെ ഉണ്ടാക്കുന്ന സംവിധാനം, ചിറ
  2. അണ2

    1. -
    2. ചേർത്തുവയ്ക്കുന്നത്, തലയണ
    3. മെത്ത, കിടക്ക
    4. വായുടെ അകത്തെ ഇടംവലം ഭാഗങ്ങൾ
    5. കത്തി, വാൾ തുടങ്ങിയവ തേച്ചുമൂർച്ചപ്പെടുത്തുന്നതിനുപയോഗിക്കുന്ന തടിക്കഷണം, ചാണ
  3. അണ3

    1. -
    2. ഒരു ബ്രിട്ടീഷിൻഡ്യാ നാണയം, രൂപയുടെ പതിനാറിൽ ഒന്ന്.
  4. അണ4

    1. വി.
    2. ഇരട്ടയായ ഉദാ: അണപ്പുടവ
  5. അണി1

    1. വി.
    2. ഭംഗിയുള്ള, മനോഹരമായ
    3. അണിയുന്ന, ധരിക്കുന്ന
  6. അണി2

    1. നാ.
    2. അണിയൽ, ചമയൽ, വേഷം ധരിക്കൽ
    3. അണിയുന്നത്, ആഭരണം
    4. അഴക്, സൗന്ദര്യം
  7. അണി3

    1. നാ.
    2. പംക്തി, അടുക്ക്, നിര
    3. സേന, പടയണി
    4. കൂട്ടം, സംഘം
    1. പ്ര.
    2. അണിയുക, അണിചേരുക
  8. അണി4

    1. നാ.
    2. സൂചിയുടെ അറ്റം, ശൂലാഗ്രം
    3. ചാവിയാണി
    4. വണ്ടിച്ചക്രത്തിൻറെ ആണി
  9. അണു

    1. നാ.
    2. ശിവൻ
    3. വസ്തുവിൻറെ ഏറ്റവും ചെറിയ അംശം, കണം, കാലത്തിൻറെ ഏറ്റവും ചെറിയ അംശം, ഒരു മുഹൂർത്തത്തിൻറെ (രണ്ടുനാഴികയുടെ) 5,46,75,000-ൽ ഒരു ഭാഗം, ഏറ്റവും ചെറിയ അളവ്, പരമാണു, ഇമ്മിയുടെ 21-ൽ ഒരംശം
    4. ചെറുനെല്ല്, കുവരക്, കടുക് തുടങ്ങിയ ധാന്യങ്ങൾ
    5. ചെറിയവെള്ളീച്ച
    6. ഒരു മൂലകത്തിൻറെ തനതായ സ്വഭാവവിശേഷത്തോടുകൂടിയ ഏറ്റവും ചെറിയ ഘടകം
  10. അണ്ണ1

    1. നാ.
    2. അണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക