-
ഇഡ, ഇള
- പാർവതി
- സ്വർഗം
- പശു
- ദുർഗ
- ഭൂമി
-
ഇല1
- വെറ്റില
- സസ്യത്തിൻറെ പത്രം
- വാഴയില, ഉദാ: സദ്യയ്ക്ക് ഇലവയ്ക്കുക
- നിലത്തിൽ വെള്ളം ചവിട്ടിക്കയറ്റാനുള്ള ചക്രത്തിൻറെ പലക
- വാള് കത്തി മുതലായവയുടെ മൂർച്ചയുള്ളഭാഗം, അലക്
-
ഇല2
- ഇല്ല.
-
ഇലാ
- ഇല്ലാത്ത
-
ഇലി
- ഒരു ഡിഗ്രിയുടെ 1/60 ഭാഗം
- (ജ്യോ.) വിനാഴിക
-
ഇൽ1
- ഇല്ലം, വീട്, കുടുംബം
-
ഇൽ2
- ആധികാരികാപ്രത്യയം, വീട് എന്നർഥത്തിലുള്ള "ഇൽ" പ്രത്യയമായിത്തീർന്നതാകാം, ഉദാ: തലയിൽ, വീട്ടിൽ, എന്നിൽ ഇത്യാദി
- താരതമ്യസൂചന ചെയ്യുന്ന പ്രത്യയം "ഒന്നിനേക്കാൾ" എന്ന അർത്ഥത്തിൽ, ഉദാ: നരകത്തിലും കഷ്ടമായത്
- ഒരു പാക്ഷികവിനയെച്ചപ്രത്യയം, ഉദാ: വരിൽ, വരുകിൽ, പോകിൽ
- ഒരു കൃത്പ്രത്യയം, ഉദാ: വെയിൽ (<വേ)
-
ഇല്ല1
- "ഇൽ" എന്ന ഖിലധാതുവിൽ "അ" എന്ന നിഷേധപ്രത്യയം ചേർത്തരൂപം, നിർദേശകക്രിയയോടു ചേർത്തുപ്രയോഗം.
-
ഇല്ല2, ഇല്ലാ, ലാ
- ഇല്ലേ കാണത്തക്കവണ്ണം അകലെയുള്ള ഒന്നിനെ ചൂണ്ടിപ്പറയാൻ ഉപയോഗിക്കുന്ന (ഗ്രാമ്യ) പദം, ആ, അതാ.
-
ഇല്ലാ
- ഇല്ല
- വി. ഇല്ലാത്ത ഉദാ: ഇല്ലാമക്കൾ ഇല്ലായുക (ഖിലരൂപം, ഇല്ലാതെ ആകുക)