-
കതിരം1
- ഭംഗി, ശോഭ
- മാംസക്കഷണം (ഉപ്പിട്ട് ഇളക്കിയത്)
- അമ്പ്. താരത. കതിരമ്പാച്ചിൽ
-
കതിരം2
- കരിങ്ങാലി
-
കതിരാം പാച്ചിൽ
- അമ്പരന്നുള്ള ഓട്ടം
-
കദരം
- ആനത്തോട്ടി
- അറപ്പുവാൾ
- വെൺകരിങ്ങാലി
- തഴമ്പുകൊണ്ടു കാലിലുണ്ടാകുന്ന ഒരു രോഗം, കായ്പ്
- തൈര്
-
കാതരം
- ഒരുതരം വലിയ മത്സ്യം
- വള്ളം, ചങ്ങാടം
-
കുധരം
- "ഭൂമിയെ ധരിക്കുന്നത്", പർവതം
-
കുധ്രം
- പർവതം. (പ്ര.) കുധ്രാബ്ധിമന്നൻ = കുന്നലക്കോൻ, സാമൂതിരി
-
കേദാരം
- മൈതാനം
- കൃഷിസ്ഥലം, വയൽ, വിളനിലം
- കാശിയിലെ ഒരു പുണ്യതീർഥം
- ഒരു രാഗം, ശങ്കരാഭരണജന്യം
-
കോത്തിരം
- വരക്
-
കൈത്തിറം
- കൈക്കരുത്ത്, കൈയൂക്ക്, കെൽപ്