-
കരിമ
- കറുപ്പ്
-
കരുമ1, കരിമ
- കറുപ്പ്
- വിഷം, നഞ്ച്
-
കരുമ2
- മൂർച്ച
- ശക്തി, വീറ്, ചുണ
- കടുപ്പം, ക്രൂരത
-
കരോമി
- (ഞാൻ) ചെയ്യുന്നു
-
കർമി
- കർമം ചെയ്യുന്നവൻ, ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവൻ, (സ്ത്രീ.) കർമിണി. (പ.മ.) കരുമി
- വേലക്കാരൻ, തൊഴിലാളി
- കമ്മാളൻ, കരകൗശലപ്പണി ചെയ്യുന്നവൻ
- മതകർമങ്ങൾ അനുഷ്ഠിക്കുന്നവൻ, യാഗാദികർമം ചെയ്യുന്നവൻ, ഫലേച്ഛയോടെ പ്രവർഹ്തിക്കുന്നവൻ
- ഫലേച്ഛകൂടാതെ ഈശ്വരാർപ്പണമായി കർമം അനുഷ്ഠിക്കുന്നവൻ, കർമയോഗി
- കർമം ചെയ്യുന്ന, ജോലിയിൽ ഏർപ്പെട്ട, പ്രവൃത്തിയിൽ മുഴുകിയ
-
കാരാമ
- കറുത്ത ആമ, കരയാമ
-
കാരിമ
- കൊടുവേലി
-
കാർമ1
- കർമശീലമുള്ള, നല്ലതുപോലെ പ്രയത്നിക്കുന്ന
-
കാർമ2
- കൃമിയെ സംബന്ധിച്ച
-
കിർമി
- പ്ലാശ്
- സ്വർണംകൊണ്ടോ ഇരുമ്പുകൊണ്ടോ ഉള്ള വിഗ്രഹം