1. കുറുക്കൻ

    1. നാ.
    2. ശ്വാനവർഗത്തിൽപ്പെട്ട ചിലയിനം വന്യമൃഗങ്ങൾക്കു പൊതുവേ പറയുന്ന പേർ (ഊളൻ, കാടൻ, കുറുനരി എന്നിങ്ങനെ ദേശഭേദമനുസരിച്ചു പല പേരുകൾ.) (പ്ര.) കുറുക്കൻറെകൂട്ടിൽ കോഴിമാംസം അന്വേഷിക്കുക = പാഴ്വേല ചെയ്യുക
    3. കൗശലക്കാരൻ, സൂത്രശാലി
    1. ആല.
    2. മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവൻ, ഹീനൻ, നിസ്സാരൻ, ആപത്തിൽ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവൻ
  2. കാർഖാന

    1. നാ.
    2. തൊഴിൽ ശാല
    3. വാണിജ്യപ്രധാനമായ സ്ഥലം
  3. ഗർഗൻ

    1. നാ.
    2. കാള
    3. യാദവരുടെ പുരോഹിതനായ ഒരു ഋഷി, ശ്രീകൃഷ്ണൻറെ ഗുരു
  4. കർക്കൻ1

    1. നാ.
    2. കൃപണൻ
    3. ചിറ്റപ്പൻ
  5. കൂർക്ക1, കൂർക്കൻ, കൂർക്കിൽ

    1. നാ.
    2. ഒരു കിഴങ്ങുചെടി, ചീവക്കിഴങ്ങു വള്ളി
    3. ഒരിനം കക്ക (പ.മ.)
  6. കോറുകണ്ണ്

    1. നാ.
    2. കോങ്കണ്ണ്
  7. കിറുക്കൻ

    1. നാ.
    2. ബുദ്ധിസ്ഥിരതയില്ലാത്തവൻ, ഭ്രാന്തൻ, കിറൂള്ളവൻ
    3. ഭ്രാന്തനെപ്പോലെ തോന്നിയവാസം പ്രവർത്തിക്കുന്നവൻ
  8. കറുക്കനെ

    1. അവ്യ.
    2. നല്ല കറുപ്പായി, കറുക്കത്തക്കവണ്ണം
    3. ഗൗരവത്തിൽ, ക്രൂരമായി, കഠിനമായി
  9. കറുക്കൻ

    1. വി.
    2. കറുത്ത, കറുക്കുന്ന, മായം ചേർന്ന. ഉദാ: കറുക്കൻവെള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക